2021, ഡിസംബർ 3, വെള്ളിയാഴ്‌ച

ഒമിക്രോണ്‍: നാൽപത് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിൽ

 


40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം(ഐ.എന്‍.എസ്.എ.സി.ഒ.ജി.)

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്‌സിന്‍ നല്‍കുക, നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്‌സിനുകളില്‍നിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ല.അതിനാല്‍ രോഗബാധിതരാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും വേണം പ്രഥമ പരിഗണന നല്‍കാനെന്നും കണ്‍സോര്‍ഷ്യം പ്രതിവാര ബുള്ളറ്റിനില്‍ വ്യക്തമാക്കി.

0 comments: