2021, ഡിസംബർ 2, വ്യാഴാഴ്‌ച

സ്‌കൂളിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു കുട്ടികളുടെ ചിത്രം പകര്‍ത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

 


സ്‌കൂളിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു കുട്ടികളുടെ ചിത്രം പകര്‍ത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.ആര്‍സി അമല ബേസിക് യുപി സ്‌കൂളിലെ അറബി അധ്യാപകന്‍ വടകര വള്ള്യാട് കെ.നൗഷാദ് (36) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.


പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട ഒരു കുട്ടി രക്ഷിതാവിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പ്രധാന അധ്യാപിക പൊലീസില്‍ അറിയിച്ചു. അധ്യാപകന്റെ ഫോണില്‍ നിന്നു ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 3 മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.















                                                                                                                                                                                      

0 comments: