2021, ഡിസംബർ 4, ശനിയാഴ്‌ച

സാംക്രമികേതര രോഗങ്ങൾ തടയാൻ 30 കഴിഞ്ഞവർക്കായി പരിശോധന ജനുവരി മുതൽ

 



സാംക്രമികേതര രോഗങ്ങൾ തടയാൻ 30 വയസ്സ്‌ പിന്നിട്ടവരിൽ വർഷവും പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കാൻ  ആരോഗ്യവകുപ്പ്‌. ഇതിനായി സ്‌ക്രീനിങ്‌ ക്യാമ്പയിൻ നടത്താനും പദ്ധതി ആസൂത്രണം കൃത്യമാക്കാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 2022 ജനുവരി ആദ്യ ആഴ്ച പരിശോധനാ ക്യാമ്പയിൻ ആരംഭിക്കും.  പഞ്ചായത്ത്‌ തലത്തിലാണ്‌ നവകേരള കർമ പദ്ധതിയുടെ ഭാഗമായ ക്യാമ്പ്‌ സംഘടിപ്പിക്കുക.

എന്താണ് സംക്രമികരോഗങ്ങൾ ?

ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തുടർച്ചയായ ചികിത്സയുടെയും പരിചരണത്തിന്റെയും ആവശ്യമുള്ള രോഗങ്ങളാണ്‌ സാംക്രമികേതര രോഗങ്ങൾ. അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, അമിതവണ്ണം, അപസ്മാരം, മറവി, ബൈപോളാർ ഡിസോർഡർ, കരൾ, വൃക്ക രോഗങ്ങൾ എന്നിവ സാംക്രമികേതര രോഗങ്ങളിൽപെടും.

ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ് ?

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാംക്രമികേതര രോഗങ്ങളുടെ പട്ടിക തയാറാക്കുക, രോഗം കണ്ടെത്തുന്നവർക്ക്‌  ചികിത്സ നൽകി ഗുരുതരമാകുന്നത്‌ തടയുക, സാംക്രമികേതര രോഗങ്ങളിലേക്ക്‌ നയിക്കുന്ന കാരണങ്ങളിൽ ആരോഗ്യ വിദ്യാഭ്യാസം നൽകുക, ആശാവർക്കർ, കുടുംബശ്രീ, പാലിയേറ്റീവ്‌ കെയർ വർക്കേഴ്‌സ്‌, അങ്കണവാടി വർക്കർമാർ, വാർഡുതല രോഗപ്രതിരോധ യൂണിറ്റുകൾ എന്നിവർ ചേർന്ന്‌ പ്രത്യേക സംഘം രൂപീകരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്‌.  

0 comments: