2021, ഡിസംബർ 4, ശനിയാഴ്‌ച

(December 4) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-



പ്ലസ്​ വൺ: 72 താൽക്കാലിക ബാച്ചിന്​ ഉത്തരവ്​ വൈകുന്നു: കുട്ടികൾ കൂട്ടത്തോടെ ഓപൺ സ്​കൂളിലേക്ക്

പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ൽ​ക്കാ​ലി​ക ബാ​ച്ച്​ അ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വ്​ വൈ​കു​ന്നു. പ്ര​വേ​ശ​ന ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ ഓ​പ​ൺ സ്​​കൂ​ളി​ൽ (സ്​​കോ​ൾ കേ​ര​ള) പ്ര​വേ​ശ​ന​മെ​ടു​ത്തു തു​ട​ങ്ങി.സീ​റ്റ്​ ക്ഷാ​മം കൂ​ടു​ത​ലു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ ​വെ​ള്ളി​യാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 4363 പേ​ർ ഓ​പ​ൺ സ്​​കൂ​ളി​ൽ പ്ല​സ്​ വ​ൺ പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്നു.

21 താലൂക്കുകളിൽ 72 അധിക പ്ലസ്‌ ടു ബാച്ച്‌; 4,320 കൂടുതൽ സീറ്റുകൾ

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം മുഴുവൻ വിദ്യാർഥികൾക്കും സാധ്യമാക്കാനായി 21 താലൂക്കുകളിൽ 72 അധികബാച്ചുകൾ അനുവദിക്കും. ഇതിൽ 61 ഹ്യൂമാനിറ്റീസ്‌, 10 കൊമേഴ്‌സ്‌, ഒരു സയൻസ്‌ ബാച്ച്‌ എന്നിങ്ങനെയാണ്‌ അനുവദിക്കുക. ഇതുവഴി 4,320 സീറ്റുകൾ അധികമായി ലഭിക്കും. നിലവിൽ എല്ലാ ജില്ലകളിലുമായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾകൂടി അടുത്ത ഘട്ട പ്രവേശനത്തിൽ ഉൾപ്പെടുത്തുമ്പോൾ 23, 838 സീറ്റുകളിൽ പ്രവേശനം നടത്താനാകും. സർക്കാർ സ്‌കൂളുകളിൽ നിലവിൽ 14262 ഉം എയ്‌ഡഡിൽ  8507 സീറ്റുകളും നിലവിൽ ഒഴിവുണ്ട്‌.

ഡിസംബർ 05 ഞായറാഴ്ച വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഡിസംബർ 05 ഞായറാഴ്ച അവധി.

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ: പരീക്ഷാദിനത്തില്‍ത്തന്നെ മൂല്യനിര്‍ണയവും

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ടേം ഒന്ന് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയം, പരീക്ഷ നടക്കുന്ന അതേദിവസംതന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ. ഓഫ് ലൈനായി നടക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുള്ളത്..ഒ.എം.ആര്‍. ഷീറ്റിലാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കഴിഞ്ഞദിവസംതന്നെ മൂല്യനിര്‍ണയം നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി.

ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ രണ്ടാംഘട്ട അലോട്ട്മെന്റ്

ബി.എസ്സ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ഡിസംബര്‍ ആറിനകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കണം.. കൂടുതല്‍ വിവരങ്ങള്‍ക്ക്  ;0471 2560363,64.

മൈനിങ് മുതൽ ഏയ്റോസ്പേസ് വരെ സിറാമിക് എൻജിനീയറിങ് 

സിറാമിക്കുകളുടെ പ്രയോഗം വർധിച്ചുവരുന്നതിനാൽ സിറാമിക് എൻജിനീയറിങ്/ടെക്നോളജിയിൽ യോഗ്യത നേടുന്നവർക്കു ധാരാളം കരിയർ സാധ്യതകളുണ്ട്.

തിരികെ സ്കൂളിലേക്ക്: ചിത്രങ്ങൾക്കു സമ്മാനം

കോവിഡിനു ശേഷം സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിൽ വയനാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ സ്ഥാനങ്ങൾ. 

രാജീവ് ഗാന്ധി സെന്ററില്‍ പിഎച്ച്.ഡി. പ്രവേശനം: ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം.

ഡിസീസ് ബയോളജി, പ്ലാന്റ് സയന്‍സ് മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍, ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.rgcb.res.in വഴി ഡിസംബര്‍ 10 വരെ നല്‍കാം.

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് 

കേരള സര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആന്‍ഡ് റിസര്‍ച്ച് നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.കോഴ്‌സ് കാലാവധി: ഒരുവര്‍ഷം. ഫീസ്: 20,000 രൂപ.അപേക്ഷാഫോറം www.cpcruok.comല്‍ ലഭിക്കും.വിവരങ്ങള്‍ക്ക്: 9447586802.

തിരുവനന്തപുരം ഐ.ഐ.എസ്.ടി.യില്‍ ഗവേഷണം

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) 2022 ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, ഫ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീവകുപ്പുകളില്‍ ഗവേഷണ അവസരം ഉണ്ട്..പ്രോഗ്രാമിനനുസരിച്ച് ഓണ്‍ലൈന്‍ സിക്രീനിങ് ടെസ്റ്റ്/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബര്‍ 13 admission.iist.ac.in വഴി നല്‍കാം.

അലിഗഢ്: വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 അലിഗഢ് മുസ്‌ലിംലീം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്, ഹയർസെക്കൻഡറി കോഴ്‌സുകളിലേക്കാണ് പ്രവേശനം.അപേക്ഷാഫോറം കേന്ദ്രത്തിൽനിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ ലഭിക്കുമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ.പി. ഫൈസൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.cdeamu.ac.in വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാം.


ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. 

മൂന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ 2022 ജനുവരി 11 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. -സൈബർ ഫോറൻസിക് (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018/2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും

ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (പഴയ സ്‌കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ പരീക്ഷകൾ 16 മുതൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന നാലാം വർഷ ബി.എസ്.സി – മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല – ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്‌സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും രണ്ട് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ ഡിപ്പാർട്ട്‌മെന്റിൽ ഹാജരാകണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർ്ക്കറ്റിംഗ് – ഡിസംബർ 16.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അപ്ലൈഡ് ക്രിമിനോളജി – ഡിസംബർ 13.

യോഗ്യത

രണ്ട് കോഴ്സുകൾക്കും പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് – ഡിസംബർ 10.

യോഗ്യത 

18 വയസ്സിന് മുകളിൽ പ്രായo, എഴുതാനും വായിക്കാനുമുള്ള കഴിവ്.

ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ് – ഡിസംബർ 14.

യോഗ്യത

 പ്രീഡിഗ്രി/ പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിംഗ് പാസ്സായിരിക്കണം.

ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് – ഡിസംബർ 15-

 യോഗ്യത

 പത്താം ക്ലാസ്, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് പാസ്സായിരിക്കണം.

0 comments: