2021, ഡിസംബർ 18, ശനിയാഴ്‌ച

(December 18) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പാഠഭാഗം കുറയ്ക്കാൻ‍ എൻസിഇആർടി നടപടി തുടങ്ങി

സ്കൂൾ പാഠഭാഗങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ എൻസിഇആർടി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പഠന അന്തരം കുറയ്ക്കുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് അടുത്ത അധ്യയനവർഷം മുതൽ മാറ്റം വരുത്താനുള്ള തീരുമാനം. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും പാഠ്യഭാഗങ്ങൾ കുറയ്ക്കാനാണു തീരുമാനം. 

എൽഐസി സുവർണജൂബിലി സ്കോളർഷിപ്

നിർധന വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നടപ്പാക്കുന്ന സുവർണജൂബിലി സ്കോളർഷിപ്പിന് 31ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സർക്കാർ / സ്വകാര്യ കോളജ്,സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ, എൻസിവിടി ഐടിഐ കോഴ്സുകൾ എന്നിവ ഈ പദ്ധതിയിൽപ്പെടും.60% എങ്കിലും മാർക്കോടെ ഈ വർഷം 12–ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷികവരുമാനം 2ലക്ഷം കവിയരുത്. വിവരങ്ങൾ: www.licindia.in.

ജെസ്‌റ്റ് 2022: അപേക്ഷ ജനുവരി 18 വരെ

ഫിസിക്‌സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോസയൻസ്, കംപ്യൂട്ടേഷനൽ ബയോളജി എന്നിവയിലെ പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്‌ഡി, എംടെക് – പിഎച്ച്‌ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത തെളിയിക്കാനുള്ള ജെസ്‌റ്റ് പരീക്ഷയിൽ പങ്കെടുക്കാൻ ജനുവരി 18 വരെ www.jest.org.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഹൈദരാബാദ് സര്‍വകലാശാലയില്‍ എം.ബി.എ: അപേക്ഷ ഡിസംബര്‍ 15 വരെ

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, 2022 - 24 ലെ എം.ബി. എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മാര്‍ക്കറ്റിങ്, ഫൈനാന്‍സ്, ഓപ്പറേഷന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, ഓണ്‍ട്രപ്രണര്‍ഷിപ്പ്, ബിസിനസ് അനലറ്റിക്‌സ്, ബാങ്കിങ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്.അപേക്ഷ ഡിസംബര്‍ 15 വരെ acad.uohyd.ac.in/mba22.html വഴി നല്‍കാം.

റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കീഴില്‍, ഹൈദരാബാദ് രാജേന്ദ്ര നഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍.) ഓണ്‍ലൈനില്‍ തുടങ്ങുന്ന വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.സെല്‍ഫ്ഇന്‍സ്ട്രക്ഷണല്‍ പഠനസാമഗ്രികള്‍ സ്ഥാപനത്തിന്റെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴി പഠിതാക്കള്‍ക്ക് ലഭ്യമാക്കും. അപേക്ഷ www.nirdpr.org.in വഴി ജനുവരി 15 വരെ നല്‍കാം.

നീറ്റ് യു.ജി: ഹിമാചല്‍പ്രദേശ് എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം

ഹിമാചല്‍പ്രദേശ്:  നീറ്റ് യു.ജി. 2021 റാങ്ക് അടിസ്ഥാനമാക്കി ഹിമാചല്‍പ്രദേശിലെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലെ പ്രവേശനത്തിന് 2021 ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് ഹിമാചല്‍പ്രദേശുകാര്‍ക്കും സംസ്ഥാനത്തിന് പുറത്തുള്ള ഭാരതീയര്‍ക്കും അര്‍ഹതാ വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.അപേക്ഷ ഓണ്‍ലൈന്‍ ആയി www.amruhp.ac.in വഴി 2021 ഡിസംബര്‍ 19 രാത്രി 11.59 വരെ നല്‍കാം.

തത്‌സമയ പ്രവേശനം

നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം.എ. മലയാളം കോഴ്സിൽ എസ്.സി. വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. തത്‌സമയ പ്രവേശനം 20-ന് രാവിലെ 11-ന് കാമ്പസിൽ. ഫോൺ: 8606050283.

യു.ജി.സി നെറ്റ് രണ്ടാം ഘട്ട പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഡിസംബർ 24 മുതൽ 27 വരെ നടക്കുന്ന രണ്ടാം ഘട്ട യു.ജി.സി നെറ്റ് പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 2020, ജൂൺ 2021 സൈക്കിൾ പരീക്ഷകളുടെ തീയതിയാണ് വന്നിട്ടുള്ളത്. പരീക്ഷയെഴുതുന്നവർക്ക് യു.ജി.സി നെറ്റ് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ടൈം ടേബിൾ പരിശോധിക്കാം.

AISSEE 2022 : സൈനിക സ്കൂൾ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ; പരീക്ഷാ കേന്ദ്രം ഇപ്പോൾ അറിയാം

രാജ്യത്തെ സൈനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന AISSEE 2022 (എ.ഐ.എസ്.എസ്.ഇ.ഇ) പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാൻ ഇപ്പോൾ അവസരം. ഔദ്യോഗിക വെബ്സൈറ്റായ aissee.nta.nic.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

മ​ല​പ്പു​റം ജില്ലയിൽ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്​കൂളുകള്‍ തുടങ്ങും

മ​ല​പ്പു​റ​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​ന്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്ര​യും വേ​ഗം ബ​ഡ്​​സ് സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നം.ജി​ല്ല​യി​ലെ സാ​ധ്യ​മാ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​സാ​മ്പ​ത്തിക വ​ര്‍ഷ​ത്തി​ലും മ​റ്റു​ള്ള​വ​ര്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​​ത്തി​ലും നി​ര്‍ബ​ന്ധ​മാ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി ബ​ഡ്സ് സ്​കൂളുകള്‍ തു​ട​ങ്ങ​ണ​മെ​ന്ന് ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കുമാ​ര്‍ നി​ര്‍ദേ​ശി​ച്ചു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021സ്‌പോട്ട് അലോട്ട്‌മെന്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖല തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകള്‍ക്കായി ഡിസംബര്‍ 20 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലും കൊല്ലം, ആലപ്പുഴ മേഖലയിലുള്ള കോളേജുകള്‍ക്കായി ഡിസംബര്‍ 21 ന് എസ്.എന്‍.കോളേജ് കൊല്ലത്തും വച്ച് നടത്തുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021 (2013 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ലാബ് പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 20 ന് രാവിലെ മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021 (2013 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 20, 21 തീയതികളില്‍ തെരഞ്ഞെടുത്ത പരീക്ഷ സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2009 സ്‌കീം, മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. ഹാള്‍ടിക്കറ്റ് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പാളയം സര്‍വകലാശാല ഓഫീസിലെ ഇ.ജി.ത (പത്ത്) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. വിശദവിവങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് കേരളസര്‍വകലാശാലയുടെ പാളയം ഓഫീസില്‍ വച്ച് നടത്തുന്നതാണ്.

എം.ഫില്‍. ഫെല്ലോഷിപ്പ് 2020-21 – സാധ്യതാ ലിസ്റ്റ്

കേരളസര്‍വകലാശാല 2020-21 വര്‍ഷത്തില്‍ എം.ഫില്‍. ഫെല്ലോഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള പരാതികളുളളവര്‍ 2021 ഡിസംബര്‍ 27 നുളളില്‍ വിഭാഗം മേധാവി മുഖാന്തിരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. ഡിസംബര്‍ 27 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

പുതുക്കിയ പരീക്ഷാ സമയക്രമം

കേരളസര്‍വകലാശാലയുടെ എസ്.ഡി.ഇ. ബി.എ./ബി.എസ്‌സി./ബി.കോം./ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ് മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുന്നതാണ്. 20-ാം തീയതിയിലെ പരീക്ഷാസമയത്തില്‍ മാറ്റമില്ല. 22-ാം തീയതി മുതലുളള എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 9.30 മുതല്‍ 12.30 വരെ മാറ്റി നിശ്ചയിച്ചിരിക്കുന്നു. പരീക്ഷാത്തീയതികളില്‍ മാറ്റമില്ല.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് – സീറ്റൊഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 4 മാസം, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, കോഴ്‌സ് ഫീസ്: 5000/- രൂപ, അപേക്ഷാഫീസ്: 100 രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523

എംജി സർവകലാശാല

പരീക്ഷാ ഫലം

ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ – റെഗുലർ, 2013-2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയും 160 രൂപയും സഹിതം ഡിസംബർ 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഡിസംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ 2022 ജനുവരി 6-ന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ് സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് എന്‍ട്രന്‍സ് വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗത്തിലുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 20-ന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407345

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപകനിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ്, ഫോണ്‍, ഇ-മെയില്‍, രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം ugbkkd @uoc.ac.in എന്ന ഇ-മെയിലില്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0494 2405540

കണ്ണൂർ സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയര്‍ സയന്‍സസ് പഠനവകുപ്പില്‍ എം. എസ്.സി.ക്ലിനിക്കല്‍ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സില്‍ 2021 അഡ്മിഷന് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ ഒരൊഴിവ് ഉണ്ട്.

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 29.12.2021 മുതൽ 05.01.2022 വരെ പിഴയില്ലാതെയും 07.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 11.01.2022 നകം സമർപ്പിക്കണം. 2015 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

28.12.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് 2009 സിലബസ്), മെയ് 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രം കണ്ണൂർ സർവകലാശാല അസ്ഥാനമായിരിക്കും.


0 comments: