2021, ഡിസംബർ 8, ബുധനാഴ്‌ച

(December 8) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ: പരാതി വ്യാപകം

സിബിഎസ്ഇ 12–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള ആദ്യ ഘട്ട ബോർഡ് പരീക്ഷയെക്കുറിച്ചു വ്യാപക പരാതി.ഇംഗ്ലിഷ്, കണക്ക് പരീക്ഷകൾ കഴിഞ്ഞപ്പോൾ വിദ്യാർഥികൾ കടുത്ത ആശങ്കയിലാണ്. ഇംഗ്ലിഷ് പരീക്ഷയിലെ ചോദ്യങ്ങൾ  വായിച്ചു മനസ്സിലാക്കിയെടുക്കാൻ ഏറെ സമയം വേണ്ടിവന്നു. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.

ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

ഡിസംബർ 18 ലെ എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് 14നകം വിതരണം ചെയ്യണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത്  നിയമസഭാ സമുച്ചയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസ്സിലെ ഐ.എച്ച്.ആർ.ഡി യുടെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നിഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസ് കോഴ്‌സുകളാണ് ഡിസംബർ അവസാന വാരം ആരംഭിക്കുന്നത്. എസ്.എസ്.എൽ.സി ആണ് യോഗ്യത. 18നും 45നുമിടയിലാവണം പ്രായം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി.  അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ ബന്ധപ്പെടണം.

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27 ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 1951 വിദ്യാലയങ്ങളിലെ 80763 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. 

നിംഹാന്‍സില്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം: അവസാന തീയതി ഡിസംബര്‍ 15

ബെംഗളൂരു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2021-'22ലെ പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ..ഡിസംബര്‍ 28-ന് പ്രവേശന പരീക്ഷ നടക്കും. അപേക്ഷാഫോം www.nimhans.ac.in ല്‍ പ്രോഗ്രാം ലിങ്കില്‍ ലഭ്യമാണ്.

സഹകരണ സര്‍വകലാശാല രൂപീകരണം: മുന്നിട്ടിറങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് പ്രഥമ പരിഗണന- അമിത് ഷാ

രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ മുന്‍ കൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. നിലവില്‍ സഹകരണ സര്‍വകലാശാല രൂപീകരണത്തിന് നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.  

.മികച്ച കോളേജ് മാഗസിനുകൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി പുസ്‌കാരം : അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകൾക്കുളള പുരസ്‌കാരത്തിന് കേരള മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു.ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയുമാണ്. അയക്കേണ്ട വിലാസം-kmaentry21@gmail.com.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ൽ സൗജന്യ​ മ​ത്സ​ര​പ​രീ​ക്ഷ പരിശീലനം

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ച്ചി​ങ്​ സെൻറ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്തി​ൽ പി.​എ​സ്.​സി, യു.​പി.​എ​സ്.​സി മു​ത​ലാ​യ മ​ത്സ​ര​പ​രീക്ഷ​ക​ളെ​ഴു​തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി 2022 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള ​െറ​ഗു​ല​ർ/ ഹോ​ളി​ഡേ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യി സൗ​ജ​ന്യം.വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9446643499, 9846654930, 9447881853.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല

എം.എഡ് സ്പോട്ട് അഡ്മിഷൻ ഇന്ന് (ഡിസംബർ 9)

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ്. പ്രോഗ്രാമിൻ്റെ 2021- 2023 ബാച്ചിൽ പ്രവേശനത്തിന് പൊതു വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. സി.എ.റ്റി – 2021 പ്രോസ്‌പെക്ടസ് നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ളവർ പഠനവകുപ്പിൽ ഇന്ന് (ഡിസംബർ 9 ) രാവിലെ 11 നകം നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. 

റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കോച്ചിങ് പ്രോഗ്രാമിൻറെ അടുത്ത ബാച്ചിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം -സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 22 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 370 രൂപയും സൂക്ഷമ പരിശോധനയ്ക്ക് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

കാലിക്കറ്റ് സർവകലാശാല

പി.ജി പ്രവേശനം : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശന പരീക്ഷയെഴുതിയവർക്ക് ഇപ്പോൾ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. സി.എ.പി ഐ.ഡി ലോഗിനിലൂടെ റാങ്ക് ലിസ്റ്റ് കാണാൻ കഴിയും. ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ admission.uoc.ac.in സന്ദർശിക്കാം.

0 comments: