2021, ഡിസംബർ 16, വ്യാഴാഴ്‌ച

(December 16) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


സിബിഎസ്ഇ പരീക്ഷ: ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി

സിബിഎസ്ഇ 10,12 ക്ലാസുകളുടെ ആദ്യ ടേം പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷ അതികഠിനമാണെന്നത് ഉൾപ്പെടെയുള്ള പരാതികൾ പാർലമെന്റിലും ചർച്ചയാകുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി എൻ.കെ.പ്രേമചന്ദ്രൻ, കെ.സി.വേണുഗോപാൽ എന്നിവർ  കേന്ദ്രമന്ത്രിക്കു പരാതി നൽകുകയും ചെയ്തിരുന്നു.പരീക്ഷാ രീതികൾ പരിഷ്കരിക്കാനുള്ള നടപടികൾ പരിഗണനയിലാണെന്നും നിലവിലെ പരീക്ഷകൾ സംബന്ധിച്ച പരാതികളെല്ലാം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചു. 

സിബിഎസ്ഇ പരീക്ഷാ ദിവസം തന്നെ മൂല്യനിർണയമില്ല

പരീക്ഷാ ദിവസം തന്നെയുള്ള മൂല്യനിർണയ രീതി സിബിഎസ്ഇ പിൻവലിച്ചു.ഇന്നു മുതലുള്ള പരീക്ഷകൾക്ക് ഈ രീതിയുണ്ടാകില്ലെന്നു പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.പരീക്ഷ കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ ഒഎംആർ ഉത്തരക്കടലാസുകൾ റീജനൽ ഓഫിസുകളിലേക്ക് അയയ്ക്കണം. പരീക്ഷാ ദിവസം തന്നെ മൂല്യനിർണയം നടക്കുന്ന രീതിയായിരുന്നു ഇതുവരെ.മൂല്യനിർണയത്തിലും മറ്റും ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനമെമെന്നാണു സൂചന.

CBSE Exam: സിബിഎസ്ഇയുടെ പുതിയ പരീക്ഷാ രീതികൾക്കെതിരെ ഒരുകൂട്ടം വിദ്യാർത്ഥികൾ

കോവിഡ് കാലത്ത് സിബിഎസ്ഇ നടപ്പിലാക്കിയ പരീക്ഷാ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാർത്ഥികൾ രം​ഗത്ത്. പരിഷ്കരിച്ച പരീക്ഷാ രീതിയിൽ അപാകതയുണ്ടെന്നാണ് കുട്ടികളുടെ വാദം. ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനൊരുങ്ങുകയാണ് ഇവർ.മൾട്ടിപ്പിൾ ചോയ്സ് പരീക്ഷാരീതിയാണ് സിബിഎസ്ഇ നടപ്പിലാക്കിയത്. ഇതിനോട് പൊരുത്തപ്പെടാനാകുന്നില്ലെന്നാണ് കുട്ടികൾ പറയുന്നത്. വിഷയത്തിൽ കേന്ദ്ര മന്ത്രി ചർച്ചയ്ക്ക് തയ്യാറായെങ്കിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ മറുപടി ഉണ്ടായില്ല.

അപേക്ഷകരുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 19 നകം സമർപ്പിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്:0471 2560363, 364.

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ www.scolekerala.org യിൽ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.

ജവഹർ നവോദയ പ്രവേശന പരീക്ഷ : അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഇപ്പോൾ അവസരം

ജവഹർ നവോദയ പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം നൽകി നവോദയ വിദ്യാലയ സമിതി. ആറാം ക്ലാസ് പ്രവേശനത്തിനായി നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് ഇപ്പോൾ തിരുത്തലുകൾ വരുത്താം.വിദ്യാർത്ഥികൾക്ക് നവോദയയുടെ ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in സന്ദർശിച്ച് തിരുത്തലുകൾ വരുത്താം.

ഉയർന്ന പ്രായപരിധിയില്ല; പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം 

കേരള നിയമസഭയുടെ 'കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ' (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.

സി-ഡിറ്റിൽ മാധ്യമ കോഴ്സുകളിൽ സീറ്റ് ഒഴിവ്

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ,  ഓൺലൈൻ രീതിയിൽ നടത്തുന്ന റെഗുലർ / വാരാന്ത്യ മാധ്യമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ : 8547720167,6238941788.  വെബ്സൈറ്റ് : mediastudies. cdit.org


ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് : സീറ്റൊഴിവ്

കേരളസര്‍വകലാശാലയിലെ ‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിലേക്ക് ജനറല്‍ വിഭാഗത്തിലും, എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസില്‍ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുക. ഫോണ്‍:9349439544.

എംജി സർവകലാശാല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് (റെഗുലർ, ഒന്നാം സെമസ്റ്റർ സപ്ലിമെന്റ്‌റി – എഡ്യുക്കേഷൻ ഫാക്കൽറ്റി, സി.എസ്.എസ്., 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഒക്ടോബർ മാസത്തിൽ നടത്തിയ 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പഞ്ചവത്സര ബി.എ. – എൽ.എൽ.ബി (ഹോണേഴ്സ്) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി എട്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 320, 160 രൂപ അപേക്ഷാ ഫീസ് സഹിതം ഡിസംബർ 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (എം.റ്റി.റ്റി.എം.) (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പുന:പരിശോധനയ്ക്ക് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസ് അടയ്‌ക്കേണ്ടത്.

പുനഃപരീക്ഷ

2021 ഫെബ്രുവരി 12 -ന് കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലും, , പത്തനംതിട്ട – മൗണ്ട് സിയോൺ ലോ കോളേജ്, ,തൊടുപുഴ – അൽ-അസർ കോളേജ്, എന്നിവിടങ്ങളിലും പരീക്ഷ എഴുതിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. (നവംബർ – 2020) വിദ്യാർത്ഥികളുടെ ജി-6986-എഫ്.എൽ. 4-ലോ ഓഫ് കോൺട്രാക്ട് (2018 അഡ്മിഷൻ റഗുലർ) സപ്ലിമെന്ററി പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രസ്തുത വിദ്യാർത്ഥികളുടെ (2015-2017 അഡ്മിഷൻ) ജി-6986-എഫ്.എൽ. 4- ലോ ഓഫ് കോൺട്രാക്ട് – I ജനറൽ പ്രിൻസിപ്പിൾ വിഷയത്തിന്റെ പുന:പരീക്ഷ ഡിസംബർ 21 -ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.

കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

പഠനത്തോടൊപ്പം തന്നെ ജോലി എന്ന ആശയവുമായി കണ്ണൂർ യൂണിവേഴ്സിറ്റി ആരംഭിച്ച വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നിവയിൽ യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്ററുകൾ സഹിതം 2021 ഡിസംബർ 22 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 9496353817,0497-2782790 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

MCA (2021-22) സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി ) ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ MCA(2021-22 )കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു . യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് 20-12-2021 തിങ്കളാഴ്ച്ച 12.00 മണിക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ആവശ്യമായ അസ്സൽ രേഖകളോടെ പങ്കെടുക്കാവുന്നതാണ് .

യു ജി / പി ജി പ്രാക്ടിക്കൽ മാർക്ക് അപ്‌ലോഡിങ്

അഫിലിയേറ്റഡ് കോളേജുകളിലെ ചുവടെ പറയുന്ന ബിരുദ / ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ മാർക്കുകൾ ചുവടെ പറഞ്ഞ സമയക്രമത്തിൽ സർവ്വകലാശാലാ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ് .

നാലാം സെമസ്റ്റർ യു ജി ,ഏപ്രിൽ 2021 – 18.12.2021 മുതൽ 23.12.2021 വരെ

ഒന്നാം സെമസ്റ്റർ പി ജി,ഒക്ടോബർ 2020 – 18.12.2021 മുതൽ 23.12.2021 വരെ

രണ്ടാം സെമസ്റ്റർ പി ജി, 2021 – 20.12.2021 മുതൽ 28.12.2021 വരെ



0 comments: