പ്ലസ് വൺ 72 ബാച്ച് കൂടി അധികമായി അനുവദിച്ച് സംസ്ഥാന സർക്കാർ ,26 താലൂക്കുകളിൽ 72 ബാച്ചുകൾ വീതമാണ് അതികരിപ്പിച്ചത് ,61 സീറ്റ് ഹ്യുമാനിറ്റീസ് ,10 സീറ്റ് കോമേഴ്‌സ് ,1 സീറ്റ് സയൻസ് എന്നിങ്ങനെയാണ് ബാച്ച് വർദ്ധനവ് ഉണ്ടായിരിക്കുന്നത് , ഇതോടെ ബാച്ച് വര്ധനവിലൂടെ മാത്രം സംസ്ഥാനത്ത സർക്കാർ സ്കൂളുകളിൽ 4320 സീറ്റ് ലഭ്യമാകും ,നേരത്തെ ബാക്കി വന്ന സീറ്റും ,ബാച്ച് വഴി ലഭിക്കുന്ന സീറ്റും ഉൾപ്പെടുത്തി ആകെ സംസ്ഥാനത്ത് 28000 സീറ്റ്ലഭ്യമാണ്, രണ്ടാം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ കഴിഞ്ഞതിന് ശേഷമായിരിക്കും മൂന്നാം സപ്ലിമെന്ററി നടത്തുക ,
എല്ലാ ജില്ലകളിലുമായി സർക്കാർ സ്‌കൂളുകളിൽ 14,262 സീറ്റും എയ്‌ഡഡിൽ 8,507 സീറ്റുമുണ്ട്. അൺ എയ്‌ഡഡിൽ 25,782 സീറ്റാണുള്ളത്. തുടർപ്രവേശന പ്രക്രിയയുടെ ഭാഗമായി അൺ എയ്‌ഡഡിലെ സീറ്റുകൾ നികത്തില്ല. രക്ഷിതാക്കളുടെ താൽപ്പര്യപ്രകാരം കുട്ടികൾക്ക് പ്രവേശനം നേടാം.
പ്ലസ് വൺ സീറ്റ് വാക്കൻസി ലിസ്റ്റും ,മൂന്നാം സപ്ലിമെന്ററി ,രണ്ടാം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ https://hscap.kerala.gov.in/ സന്ദർശിക്കുക
0 comments: