ഇന്ന് ഇന്ത്യയിൽ ഫോണുകൾ ഉപയോഗിക്കാത്തവർ വളരെ കുറവുതന്നെയാണ് .അതിൽ സ്മാർട്ട് ഫോൺ ഉപഭോതാക്കളുടെ എണ്ണത്തിലും വർദ്ധനവുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഇന്ന് ഇന്ത്യൻ വിപണിയിൽ പല ടെക്ക്നോളജിയിൽ ഉള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളിൽ പല തരത്തിലുള്ള സെക്ച്യുരിറ്റി കോഡുകളും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ നമ്മളുടെ ഫോണിന്റെ പാസ്സ്‌വേർഡ് അറിയുന്നവർ ഫോൺ എടുത്തു എന്തൊക്കെ ചെയ്തു എന്ന് അറിയുവാൻ ഇതാ ഒരു ചെറിയ ട്രിക്ക് ഉണ്ട് .ഇപ്പോൾ ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഫോൺ ആര് എടുത്തു കൂടാതെ എന്തൊക്കെ ചെയ്തു എന്ന് അറിയുവാൻ സാധിക്കുന്നത് .ആപ്ലിക്കേഷന്റെ പേര് വൂ ടച് മൈ ഫോൺ എന്നാണ് .
- പ്ലേ സ്റ്റോറിൽ നിന്നും ഈ WTMP എന്ന് ടൈപ്പ് ചെയ്താൽ ഈ ആപ്ലികേഷനുകൾ വരുന്നതായിരിക്കും .
- പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം ഇത് ഇൻസ്റ്റാൾ ചെയ്യുക
- .നിങ്ങൾ ഇത് ഓപ്പൺ ചെയ്തു ശേഷം പാസ്സ്‌വേർഡ് നൽകുക .
- ശേഷം താഴെ സെറ്റിങ്സിൽ ഒരു ഓപ്‌ഷൻ ലഭിക്കുന്നതാണ്.
- Successful അൺലോക്ക് മോണിറ്ററിങ് എന്ന ഓപ്‌ഷനാണ് നിങ്ങൾ എനേബിൾ ചെയ്യേണ്ടത് .
- അത് ഓൺ ചെയ്ത ശേഷം ഈ ആപ്ലിക്കേഷന്റെ പവർ ബട്ടൺ ഓൺ ആക്കി ഇടുക.
- അതിനു ശേഷം നിങ്ങളുടെ ഫോൺ ആരൊക്കെ എടുത്തു എന്ന് റിപ്പോർട്ടിൽ വരുന്നതായിരിക്കും .
- സെൽഫി ക്യാമറയുടെ സഹായത്തോടെയാണ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്യുന്നത് .
0 comments: