2022, ജനുവരി 18, ചൊവ്വാഴ്ച

സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണും പട്ടികജാതി വികസനവകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ലാൻഡ് സർവ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് എസ് .എസ് .എൽ .സി .പാസായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പഠന കാലയളവിൽ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 20 ന് മുമ്പ് അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ

 കെൽട്രോൺ നോളഡ്ജ് സെന്റർ, മൂന്നാം നില, എം.എസ് .കൾച്ചറൽ കോംപ്ലക്‌സ്, കലൂർ, ഫോൺ 04842971400, 8590605259, 

                                              OR

കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, സന്തോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആലുവ, എറണാകുളം 683101, ഫോൺ 0484 2632321 

എന്നവിലാസത്തിലോ ബന്ധപ്പെടുക.

0 comments: