2022, ജനുവരി 25, ചൊവ്വാഴ്ച

ഫെബ്രുവരിയിൽ 12 ദിവസം ബാങ്കുകൾ അവധി; നിങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുന്നതിന് മുൻപ് ലിസ്റ്റ് പരിശോധിക്കുക

 

2022 ലെ രണ്ടാം മാസം അതായത് ഫെബ്രുവരി തുടങ്ങാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം.  ഇതോടൊപ്പം ഫെബ്രുവരി മാസത്തെ ബാങ്ക് അവധികളുടെ പട്ടികയും ആർബിഐ പുറത്തുവിട്ടു.  ഫെബ്രുവരി മാസം 12 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.  ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധികളും ഉൾപ്പെടുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ ബസന്ത് പഞ്ചമി, ഗുരു രവിദാസ് ജയന്തി തുടങ്ങിയ അവസരങ്ങളിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് ഒരേ സമയം അവധിയുണ്ടാകും. ഫെബ്രുവരി മാസത്തിൽ രാജ്യത്തെ എല്ലായിടത്തും ബാങ്കുകൾക്ക് 12 ദിവസത്തേക്ക് അവധി ഉണ്ടാകില്ല. ബാങ്ക് അവധി ദിനങ്ങളുടെ പൂർണ്ണ ലിസ്റ്റ് നമുക്ക് നോക്കാം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ബാങ്ക് അവധി . ഇത്തവണ ഫെബ്രുവരി മാസത്തിൽ രാജ്യത്തുടനീളം ഒരേസമയം ചില അവധി ദിനങ്ങൾ/ഉത്സവങ്ങൾ വരുന്നുണ്ട്. ഒരു പ്രത്യേക സംസ്ഥാനവുമായോ പ്രദേശവുമായോ ബന്ധപ്പെട്ട നിരവധി അവധി ദിനങ്ങളുമുണ്ട്. അതിനാൽ ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസമായിരിക്കാം. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ നിങ്ങൾക്കും ചെയ്യേണ്ടി വന്നാൽ നിങ്ങൾ ആദ്യം അവധിദിനങ്ങൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഈ മാസത്തിൽ അതായത് ജനുവരിയിലെ ഈ അവസാന വാരത്തിലും ബുധനാഴ്ച അതായത് ജനുവരി 26 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.

അവധി ദിവസങ്ങളുടെ പട്ടിക 

ഫെബ്രുവരി 2: സോനം ലോച്ചാർ  (ഗാങ്ടോക്കിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീ പഞ്ചമി/ബസന്ത് പഞ്ചമി (അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)

ഫെബ്രുവരി 6: ഞായറാഴ്ച

ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 13: ഞായറാഴ്ച

ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗായി-നി (ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി (ചണ്ഡീഗഢിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 18: ഡോൾജത്ര (കൊൽക്കത്തയിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 19: ഛത്രപതി ശിവാജി മഹാരാജ് ജയന്തി (ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 20: ഞായറാഴ്ച

ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച

ഫെബ്രുവരി 27: ഞായറാഴ്ച
0 comments: