2022, ജനുവരി 19, ബുധനാഴ്‌ച

പിഎം കിസാൻ യോജന നിയമങ്ങളിൽ മാറ്റം! ഈ രേഖയില്ലാതെ ഇനിപണം ലഭിക്കില്ല

 


സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ പിഎം കിസാനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. പിഎം കിസാൻ യോജനയിൽ അതിവേഗം വർധിച്ചുവരുന്ന തട്ടിപ്പ് തടയാൻ നിയമങ്ങൾ മാറ്റിയിരിക്കുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ PM Kisan രജിസ്ട്രേഷനും റേഷൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. അതായത് ഇപ്പോൾ റേഷൻ കാർഡ് നമ്പർ വന്നതിനുശേഷം മാത്രമേ ഭർത്താവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ ആ കുടുംബത്തിലെ ഏതെങ്കിലും ഒരാൾക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കാൻ https://pmkisan.gov.in/ സന്ദർശിക്കുക 

ഈ സ്കീം പ്രകാരം പുതിയ രജിസ്ട്രേഷന്പോർട്ടലിൽ റേഷൻ കാർഡ് നമ്പർ നൽകേണ്ടത് നിർബന്ധമാണ്. ഇതിന് പുറമെ അതിന്റെ പിഡിഎഫും അപ്‌ലോഡ് ചെയ്യേണ്ടിവരും. ഇപ്പോൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഡിക്ലറേഷൻ എന്നിവയുടെ ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ടത് അവസാനിച്ചു. ഇനി ഡോക്യുമെന്റുകളുടെ PDF ഫയൽ ഉണ്ടാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഇതോടെ പ്രധാനമന്ത്രി കിസാൻ യോജനയിലെ തട്ടിപ്പ് ഇല്ലാതാകുന്നതോടൊപ്പം രജിസ്‌ട്രേഷൻ മുമ്പത്തേക്കാൾ എളുപ്പമാകും.

0 comments: