പ്രോപ്പർട്ടി കാർഡ് ആധാരത്തിന് പകരമായുള്ള ആധികാരികരേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയൽ നമ്പറുമുണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്തപേരുകളിലാണ് പ്രോപ്പർട്ടി കാർഡ് നൽകുക. നിലവിൽ വില്ലേജിൽനിന്നാണ് ഭൂമിസംബന്ധമായ രേഖകൾ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ രണ്ടോ അതിലധികമോ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അറിയാനാകില്ല.
കേന്ദ്രസർക്കാരിന്റെ ‘സ്വാമിത്വ’ പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നത്. ആധാർ കാർഡില്ലാത്ത വളരെ ചുരുക്കം ശതമാനം പേരിൽ മാത്രമാണ് പ്രോപ്പർട്ടി കാർഡ് നൽകാനാകാതെ വരുക. അവരെയും ഘട്ടംഘട്ടമായി പദ്ധതിയിലേക്ക് കൊണ്ടുവരും.
0 comments: