2022, ജനുവരി 19, ബുധനാഴ്‌ച

കോവിഡ് വ്യാപനം; മദ്രസകളിലും നിയന്ത്രണം ഏർപ്പെടുത്തി. പൊതു പരീക്ഷ ക്ലാസുകൾ ഉൾപ്പെടെയുള്ളവ മാത്രം

 

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുകയാണ്. കർശന നിയന്ത്രണങ്ങളാണ് പലയിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, കോവിഡ് മാനദണ്ഡങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മദ്രസകളിലും നിയന്ത്രണം ഏർപ്പെടുത്തി. പൊതു പരീക്ഷ ക്ലാസുകൾ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസുകൾ മാത്രമായിരിക്കും ജനുവരി 21 മുതൽ പ്രവർത്തിക്കുക.

കോവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനുവരി 21 മുതൽ പൊതു പരീക്ഷ അടക്കമുള്ള (5 മുതൽ) ക്ലാസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക എന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. അതേസമയം, 1,2,3,4 ക്ലാസുകൾ ഓൺലൈനായി തുടരും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും, ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചും മദ്രസകൾ പ്രവർത്തിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർദേശിച്ചു..


 

0 comments: