2022, ജനുവരി 19, ബുധനാഴ്‌ച

കോളേജുകള്‍ അടയ്ക്കും; 10, 11, 12 ക്ലാസുകള്‍ തുടരും

 


കലാലയങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളാകുന്ന സാഹചര്യത്തില്‍ കോളേജുകള്‍ അടച്ചിടും. കോളേജുകളും ഹോസ്റ്റലുകളും വലിയ രീതിയില്‍ കോവിഡ് വ്യാപനത്തിനു കാരണമാകുന്ന സ്ഥിതി വിശേഷമുണ്ട്. അതുകൊണ്ട് ഫെബ്രുവരി പകുതി വരെ കോളേജുകള്‍ അടച്ചിടുന്ന കാര്യമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അതേസമയം, 10, 11, 12 ക്ലാസുകള്‍ പതിവുപോലെ തുടരാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും


0 comments: