2022, ജനുവരി 18, ചൊവ്വാഴ്ച

ബിൽ അടച്ചില്ലെങ്കിൽ കറന്റ് കട്ടാക്കുമെന്നു കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ്

 

മലപ്പുറം ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ്. ഫോണിൽ സന്ദേശം അയച്ചാണ് ഓൺലൈൻ തട്ടിപ്പിന് ശ്രമം നടത്തിയത്. ഇതിന് പിന്നാലെ നിരവധി പേർ തട്ടിപ്പിന് ഇരകളായി. ഒട്ടേറെ പേർക്ക് ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്.

വൈദ്യുതി ബിൽ തുക അടച്ചിക്കണം. ഇല്ലെങ്കിൽ ഇന്ന് രാത്രിയ്ക്ക് ഉളളിൽ വൈദ്യുതി വിഛേദിക്കും. ഇത്തരത്തിലാണ് മൊബൈൽ ഫോണിൽ സന്ദേശം എത്തിയതി. ഇതോടെ തട്ടിപ്പിന്റെ ആദ്യ തുടക്കമായി.

പിന്നാലെ സന്ദേശത്ത് ഒപ്പം നൽകിയ മൊബൈൽ നമ്പറിൽ ഉടൻ വിളക്കാനാണ് നിർദേശം. തുടർന്ന് ആ മൊബൈലിലേക്ക് വിളിച്ചാൽ മറ്റൊരു സന്ദേശം കൂടി ലഭിക്കും. ഇവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു എന്ന സന്ദേശം കിട്ടും. ഇതാണ് തട്ടിപ്പിന്റെ രീതി.

ഇവയ്ക്ക് പുറമെ അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒടിപി സന്ദേശം അടക്കം ഇങ്ങനെ വായിച്ചെടുക്കാം. ഇതുവഴിയാണ് തട്ടിപ്പു നടത്തുന്നത്.

ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി ആവശ്യപ്പെടും. ഇതു നൽകിയാലും നമ്മുടെ ബാങ്കിലുളള പണം പോകും. സന്ദേശം അയയ്ക്കുന്നതിന് പുറമേ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എന്ന പേരിൽ ഫോണിൽ വിളിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.0 comments: