കാസർഗോഡ്: സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ക്ക് പെരിയ ഗവ. പോളിടെക്നിക്ക് കോളേജില്‍ നാലുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തേക്കാണ് പരിശീലനം. പരിശീലന കാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം 20 ന് രാവിലെ 10 ന് പോളിടെക്നിക്ക് കോളേജ് കണ്ടിന്യുയിങ് എജുക്കേഷന്‍ സെന്റര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9447737566, 9747335877
0 comments: