കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ https://firstbell.kite.kerala.gov.in/ ലഭ്യമാക്കുകയും ചെയ്യും.
- പ്ലസ്‍ടുവിന് എട്ട് ക്ലാസുകള്‍
- കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്തദിവസം പുനഃസംപ്രേഷണം
- പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ്‍ടു അവസാന വാരവും പൂര്‍ത്തിയാകും.
- പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷന്‍ ക്ലാസുകളും ലൈവ് ഫോണ്‍-ഇന്‍-സംശയനിവാരണവും
- പ്രീ-പ്രൈമറി മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഏപ്രിലിലും പ്ലസ്‍വണ്‍ മെയ് മാസവും പൂര്‍ത്തിയാകും.
കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്‍ടുവിന് വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ത്ത് 2 മുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും
0 comments: