കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍(http://www.firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.
നീറ്റ് പി.ജി 2022ന് അപേക്ഷിക്കാം
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍.ബി.ഇ.എം.എസ്.) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2022ന് അപേക്ഷിക്കാം.മാര്‍ച്ച് 12നു നടത്തുന്ന പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യപരിഗണന എന്ന തത്ത്വമനുസരിച്ച് കേന്ദ്രം അനുവദിക്കും. ഡമോ ടെസ്റ്റ് മാര്‍ച്ച് ഒന്നുമുതല്‍ nbe.edu.in ല്‍ ലഭ്യമാക്കും.അപേക്ഷ nbe.edu.in ലെ 'നീറ്റ് പി.ജി' ലിങ്ക് വഴി ഫെബ്രുവരി നാലുവരെ നല്‍കാം.
എം.എസ്‌സി നഴ്സിങ് പ്രവേശനം; ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
എറണാകുളം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ 2021-22 അധ്യയവർഷത്തെ എം.എസ്‌സി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷകളുടെ ഉത്തര സൂചികകൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.വെബ്സൈറ്റിലെ 'PG-Nursing-2021'എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും കൃത്യമായി നൽകിയാൽ ഉത്തരസൂചിക ലഭ്യമാകും.
മെഡിക്കൽ പി.ജി പ്രവേശനം: ഈഴവ, മുസ്‌ലിം സംവരണം ഒരു ശതമാനം കുറച്ചു
മെഡിക്കൽ പി.ജി കോഴ്‌സ് പ്രവേശനത്തിലും ഈഴവ, മുസ്‌ലിം സമുദായങ്ങൾക്ക് ഒരു ശതമാനം വീതം സംവരണ നഷ്ടം.പി.ജി കോഴ്സുകളിൽ (എം.ഡി/ എം.എസ്) കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകാരത്തിനുശേഷം പ്രവേശന പരീക്ഷ കമീഷണർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴാണ് രണ്ട് സമുദായങ്ങൾക്കും ലഭിച്ച സംവരണവിഹിതത്തിൽ കുറവുവരുത്തിയത്.
യു.ജി. മെഡിക്കല്‍ കൗണ്‍സലിങ് ജനുവരി 27 മുതല്‍
സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന യു.ജി. മെഡിക്കല്‍ കൗണ്‍സലിങ് സമയക്രമം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തി. സംസ്ഥാന കൗണ്‍സലിങ്ങിന്റെ ആദ്യറൗണ്ട് നടപടികള്‍ ജനുവരി 27 മുതല്‍ 31 വരെയാണ്. അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ കോളേജില്‍ പ്രവേശനം നേടേണ്ട അവസാന തീയതി ഫെബ്രുവരി ഏഴാണ്..രണ്ടാംറൗണ്ട് കൗണ്‍സലിങ് നടപടികള്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ.വിവരങ്ങള്‍ക്ക്: www.nmc.org.in.
ബിടെക് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം
ഇനിയുള്ള ബിടെക് പരീക്ഷകളുടെ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്നു സാങ്കേതിക സർവകലാശാല അറിയിച്ചു. ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, നാലാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷ, നാലാം സെമസ്റ്റർ മൈനർ പരീക്ഷ, മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ പരീക്ഷകൾ,എന്നിവയ്‌ക്കാണ് ഈ അവസരം. അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കും.
ഡി.എൽ.എഡ്. ഫലം പ്രസിദ്ധീകരിച്ചു
ഡി.എൽ.എഡ്. (അറബിക്/ഉറുദു/ ഹിന്ദി/സംസ്‌കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in-ൽ ലഭ്യമാണ്.
പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളില്‍ 2021 - 22 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സ് ആദ്യ അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രിന്റൗട്ടെടുത്ത ഫീ പേയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓണ്‍ലൈനായോ ജനുവരി 20നകം ഫീസടയ്ക്കണം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
എംജി സർവകലാശാല
പരീക്ഷ ഫബ്രുവരി 1 മുതൽ
അഞ്ചാം സെമസ്റ്റർ ബി.വോക്. (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 24 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2021 നവംബറിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. നേഴ്‌സിങ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷമപരിശോധനയ്ക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം ജനുവരി 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2021 സെപ്റ്റംബറിൽ നടന്ന മൂന്ന്, നാല് വർഷ ബി.എസ് സി. – നഴ്സിംഗ് (2003 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
പുതുക്കിയ പരീക്ഷാതീയതി
11.01.2022 ൽ നിന്നും മാറ്റിവെച്ച മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. പരീക്ഷകൾ, 25.01.2022 (ചൊവ്വ) ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പരീക്ഷാവിജ്ഞാപനം
· 01.02.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ്, നവംബർ 2020 പരീക്ഷകൾക്ക് 19.01.2022, 20.01.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.
· ഒൻപതും, ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 01.02.2022 വരെ പിഴയില്ലാതെയും 03.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
· നാലും ആറും സെമസ്റ്റർ ബി. ടെക്. ഡിഗ്രി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാ രജിസ്ട്രേഷൻ 21.01.2022 ന് ആരംഭിക്കും. കംബൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി. ടെക്., ഡിഗ്രി (സപ്ലിമെന്ററി), ജനുവരി 2021 പരീക്ഷാ രജിസ്ട്രേഷൻ 22.01.2022 ന് ആരംഭിക്കും. 27.01.2022 വരെ പിഴയില്ലാതെയും 29.01.2022 വരെ പിഴയോടുകൂടെയും പരീക്ഷകൾക്ക് അപേക്ഷിക്കാം.
· മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 28.01.2022 മുതൽ 03.02.2022 വരെ പിഴയില്ലാതെയും 05.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. എ. പി. സി., ഇന്റേണൽ മാർക്കുകൾ എന്നിവ പരീക്ഷാ വിജ്ഞാപനപ്രകാരമുള്ള തീയതികളിൽ സമർപ്പിക്കേണ്ടതാണ്.
വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 30.01.2022 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല
എം.എ. അറബിക് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍ പി.ജി. അറബിക് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 20-ന് 10 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തും. പ്രവേശന റാങ്കുലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.
എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ റീജണല്‍ സെന്റര്‍ പേരാമ്പ്രയില്‍ എം.എസ്.ഡബ്ല്യൂ. കോഴ്‌സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി, മുസ്‌ലിം, ഇ.ടി.ബി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 20-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സംവരണവിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
മൂല്യനിര്‍ണയ ക്യാമ്പ്
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റഗലുര്‍), സി.യു.സി.എസ്.എസ്. (സപ്ലിമെന്ററി) പി.ജി. നവംബര്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22-ന് തുടങ്ങും. 24 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരേക്ക് പി.ജി. ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി
2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പി.എച്ച്.ഡി. സീറ്റൊഴിവ്
സര്‍വകലാശാലാ കായികപഠനവകുപ്പില്‍ പി.എച്ച്.ഡി. 2021 ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് അഞ്ച് മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ചുരുക്കപ്പട്ടിക സര്‍വകലാശാലാ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
എം.എ. ഫോക്‌ലോര്‍ സീറ്റൊഴിവ്
സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. കോഴ്‌സിന് എസ്.സി. വിഭാഗം സീറ്റൊഴിവുണ്ട്. 22-ന് 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി. വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെ പരിഗണിക്കും.
0 comments: