2022, ജനുവരി 17, തിങ്കളാഴ്‌ച

ഇലക്ട്രിക് വാഹനങ്ങൾ വീട്ടിൽ തന്നെ ചാർജ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിന് സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി



ഇലക്ട്രിക് വാഹനങ്ങൾ വീട്ടിൽ തന്നെ ചാർജ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിന് സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ഇവി എക്കോസിസിസ്റ്റം പെട്ടെന്ന് തന്നെ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ഇലക്‌ട്രിക് വാഹന ട്രെൻഡ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇൻഫ്രാ ചാർജിങിന് കൂടുതൽ സൗകര്യം ഒരുക്കണമെന്നാണ് പ്രധാന ലക്ഷ്യം.

രാജ്യത്തെ ഊർജ സുരക്ഷയും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ വ്യക്തിഗത ഉടമകൾക്കും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾക്കുമുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

വ്യക്തിഗത ഉടമകൾക്കുള്ള നിർദ്ദേശങ്ങൾ

നിലവിലുള്ള വൈദ്യുതി കണക്ഷനുകൾ ഉപയോഗിച്ച് ഇലക്ട്രിക് വാഹന ഉടമകൾക്ക് അവരുടെ വീടുകളിൽ അല്ലെങ്കിൽ  ഓഫീസുകളിൽ നിന്നും നിലവിലുള്ള വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം വ്യക്തമാക്കിയത്.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ അധിക ചാർജുകൾ നൽകേണ്ട കാര്യമില്ല. അത്പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഡൊമസ്റ്റിക് ഇലക്ട്രിക് ചാർജ് മാത്രം തന്നെ ചിലവഴിച്ചാൽ മാത്രം മതിയാകും.

പബ്ലിക് ചാർജിങ് സ്റ്റേഷൻ 

പബ്ലിക് ചാർജറുകൾ സ്ഥാപിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങളിൽ സിവിൽ, വൈദ്യുതി, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശച്ചിട്ടുണ്ട്. എന്നാൽ പബ്ലിക് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ലൈസന്സുകളുടെ ആവശ്യമില്ല.

0 comments: