2022, ജനുവരി 17, തിങ്കളാഴ്‌ച

(January 17) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

ഒന്നുമുതല്‍ 9 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്; വിക്ടേഴ്‌സ് പുതുക്കിയ ടൈംടേബിള്‍ നൽകുമെന്ന് മന്ത്രി

ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ ഓൺലൈനിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതൽ ഡിജിറ്റലും ഓണ്‍ലൈനും ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ പുതുക്കിയ ടൈംടേബിൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓൺലൈനിലേക്ക് മാറുമെങ്കിലും അധ്യാപകര്‍ സ്കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു.

സ്കൂളുകളിൽ മറ്റന്നാൾ മുതൽ വാക്സിനേഷൻ; പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകളില്‍ കോവിഡ് വാക്സിനേഷൻ  മറ്റന്നാൾ മുതൽ നടക്കും. ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. 967 സ്കൂളുകളില്‍ വാക്സിനേഷന് സൌകര്യം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മാർ​ഗ രേഖ നടപ്പിലാക്കുന്നത് പിടിഎ വഴിയാകും. 

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ അവസരങ്ങള്‍.

ചെന്നൈ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു.), പിഎച്ച്.ഡി.; ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.; എം.എസ്. (റിസര്‍ച്ച്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ imu.edu.in വഴി ജനുവരി 17 വരെ നല്‍കാം.

ജാം 2022 ; അഡ്‌മിറ്റ്‌ കാർഡ്‌ പ്രസിദ്ധീകരിച്ചു

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM2022) അഡ്മിറ്റ് കാർഡ്  പ്രസിദ്ധീകരിച്ചു.  അപേക്ഷ സമർപ്പിച്ചവർക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.- ഫെബ്രുവരി 13നാണ്‌ പരീക്ഷ നിശ്‌ചയിച്ചിരിക്കുന്നത്‌. മാർച്ച്‌ 22ന്‌ ഫലം പ്രസിദ്ധീകരിക്കും. ഐഐടി റൂർക്കിക്കാണ്‌ പരീക്ഷാ ചുമതല.വിവരങ്ങൾക്ക്‌:  jam.iitr.ac.in,ഫോൺ: 01332 284531

ഇ​ഗ്നോ ജനുവരി റീ-രജിസ്ട്രേഷനുള്ള അവസാന തീയതി വീണ്ടും നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജനുവരി 2022 റീ-രജിസ്ട്രേഷനായുള്ള അവസാന തീയതി വീണ്ടും നീട്ടി. ഔദ്യോഗിക അറിയിപ്പ് പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in ൽ നൽകിയിട്ടുണ്ട്.

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ പരീക്ഷ മാർച്ചിൽ

ഐ.എച്ച്.ആർ.ഡി യുടെ ഒന്നും രണ്ടും സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടക്കും. 2018, 2020 സ്‌കീം പ്രകാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്‌സുകളുടെ പരീക്ഷകൾ ആണ് നടത്തുന്നത്. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവച്ചു

മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 04/2021) തസ്തികയിലേക്ക് ജനുവരി 23 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിദ്യാർഥികൾ കുറവ്

പ്രാദേശിക ഭാഷകളിലുള്ള എൻജിനീയറിങ് പഠനത്തിനു വിദ്യാർഥികളുടെ തണുപ്പൻ പ്രതികരണം. ഈ അധ്യയനവർഷം മുതലാണു പ്രാദേശിക ഭാഷകളിൽ എൻജിനീയറിങ് കോഴ്സുകൾ ആരംഭിക്കാൻ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അനുമതി നൽകിയത്. എന്നാൽ, ആകെ അനുവദിച്ച സീറ്റിൽ 21 ശതമാനത്തിൽ മാത്രമാണു വിദ്യാർഥികൾ പ്രവേശനം നേടിയത്. കന്നഡയിൽ പഠിക്കാൻ ഒരു വിദ്യാർഥി പോലും താൽപര്യം പ്രകടിപ്പിച്ചില്ല.

മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ; എംഎഫ്എ പ്രോഗ്രാമിനപേക്ഷിക്കാം ഫെബ്രുവരി 14 വരെ

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ്, സ്കൾപ്ചർ (ചിത്രകല, ശിൽപകല) എന്നീ സ്പെഷലൈസേഷനുകളിലെ എംഎഫ്എ പ്രോഗ്രാം പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ, രേഖകൾ സഹിതം, ഫെബ്രുവരി 14 വരെ സ്വീകരിക്കും.ഹെൽപ്‌ലൈൻ : 0471–2322028; cfaktvm@gmail.com.

മനുഷ്യ മസ്തിഷ്ക പ്രവർത്തനങ്ങളിലെ സങ്കീർണതകൾ ഇഴപിരിക്കുന്ന ബ്രെയിൻ റിസർച്ച്

കേന്ദ്രസർക്കാരിലെ ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ സ്വയംഭരണ സ്‌ഥാപനമായി പ്രവർത്തിക്കുന്ന സർവകലാശാലാപദവിയുള്ള നാഷനൽ ബ്രെയിൻ റിസർച് സെന്ററിലെ രണ്ടു വ്യത്യസ്‌ത പ്രോഗ്രാമുകളിലേക്ക് 2022 മാർച്ച്31 വരെ ഓൺലൈൻ / ഓഫ്‌ലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: www.nbrc.ac.in.

മസ്‌തിഷ്‌ക ഗവേഷണത്തിന് ഫെലോഷിപ്പുകൾ; അപേക്ഷിക്കാം മാർച്ച് 31 വരെ

കേന്ദ്രസർക്കാരിലെ ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ സ്വയംഭരണ സ്‌ഥാപനമായി പ്രവർത്തിക്കുന്ന സർവകലാശാലാപദവിയുള്ള നാഷനൽ ബ്രെയിൻ റിസർച് സെന്ററിലെ രണ്ടു വ്യത്യസ്‌തപ്രോഗ്രാമുകളിലേക്ക് 2022 മാർച്ച് 31 വരെ ഓൺലൈൻ / ഓഫ്‌ലൈൻ അപേക്ഷ സ്വീകരിക്കും. admissions@nbrc.

കിറ്റ്സില്‍ എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സര്ക്കാര്‍ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരം, കൊല്ലം ടീ കെ എം കോളജ് എന്നിവിടങ്ങളിൽ  ഈ മാസം   ആരംഭിക്കുന്ന എയര്‍പോര്‍ട്ട് / ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്  ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടൂ/ ഡി‍ഗ്രി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്.

12 കഴിഞ്ഞുള്ള പഠനം: എക്സ്പോ ഇന്നു മുതൽ

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ഇന്നു മുതൽ 24 വരെ ഓൺലൈനായി ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ സംഘടിപ്പിക്കുന്നു.‌ സൂം ഐഡി: 86355698662, പാസ്കോഡ്: DISHA, യൂ ട്യൂബ് ലൈവ്: CGAC.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

കേരളസര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളസര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സര്‍വകലാശാല ഫീസുകളും, അപേക്ഷകളും പരമാവധി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുളളൂ.

കേരളസര്‍വകലാശാല ലൈബ്രറിയില്‍ നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളസര്‍വകലാശാല ലൈബ്രറിയില്‍ പുതിയ അംഗത്വം നല്‍കുന്നത് ജനുവരി 27 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. നിലവിലെ ലൈബ്രറി അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവേശനം അനുവദിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഡാന്‍സ്) (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന പിഎച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് (ഡിസംബര്‍ 2021 സെഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ജനുവരി 19 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 4 ലേക്ക് മാറ്റിയിരിക്കുന്നു.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്‌കീം – റെഗുലര്‍) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 19, 20, 21, 24 & 25 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജനുവരി 14 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) ബി.എസ്‌സി. ഹോംസയന്‍സ്, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ ജനുവരി 19 ലേക്കും മാത്തമാറ്റിക്‌സ് പ്രാക്ടിക്കല്‍ ജനുവരി 21 ലേക്കും മാറ്റിയിരിക്കുന്നു.

എംജി സർവകലാശാല

ഗവേഷണ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പി.എച്ച.ഡി. കോഴ്‌സ് വർക്കിന്റെ ഭാഗമായ ‘റിസർച്ച് എതിക്‌സ് ആന്റ് ഡിജിറ്റൽ ലിറ്ററസി’ പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ ജനുവരി 20 മുതൽ ഫെബ്രുവരി നാല് വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. ഈ കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങളും, രജിസ്‌ട്രേഷൻ ലിങ്കും, സർവ്വകലാശാലാ ലൈബ്രറിയുടെ വെബ്സൈറ്റിൽ (library. mgu.ac.in) ലഭ്യമാണ്.

പരീക്ഷാതീയതി

ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക് (1997 മുതൽ 2009 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷാ ടൈംടേബിളിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ടൈംടേബ്ൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഫെബ്രുവരി 2 ന്

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) (ഓപ്പൺ കോഴ്‌സ്) പരീക്ഷയുടെ ഭാഗമായുള്ള ഇലമെൻറ്സ് ഓഫ് പ്രിൻസിപ്ൾസ് ഓഫ് ഡിസൈൻ,

എൻ‌ട്രപ്രണേറിയൽ ലീഡേഴ്സ്, വിമൻ ഇൻ ഇൻഡ്യൻ ഡമോക്രസി എന്നീ പേപ്പറുകളുടെ പരീക്ഷ ഫെബ്രുവരി രണ്ടിന് നടക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷാകേന്ദ്രം

ജനുവരി 19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം – 2019 അഡ്മിഷൻ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ, രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി ഹാൾ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.

വൈവാ വോസി

2021 ഡിസംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ – റെഗുലർ , / 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി / 2014, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് / 2004-2011 അഡ്മിഷൻ – (റെഗുലർ / പ്രൈവറ്റ് അദാലത്ത്)- സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 – വൈവാ വോസി പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കുള്ള വൈവ ജനുവരി 19 ന് ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2021 നവംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സയൻസ് – ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിഹേവിയറൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – പാർട്ട് ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


0 comments: