2022, ജനുവരി 10, തിങ്കളാഴ്‌ച

ഭവന വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

ഭവനവായ്പ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ബാങ്കുകൾ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നതിന് അപേക്ഷകർ ചില യോഗ്യത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

പ്രായപരിധി

18 വയസ്സ് മുതൽ പരമാവധി 70 വയസ്സ് വരെയുള്ളവർക്ക് ബാങ്കുകൾ ഭവന വായ്പ വാഗ്ദാനം ചെയ്യാറുണ്ട്. 

റസിഡന്റ് ടൈപ്പ് 

ഭവന വായ്പാ അപേക്ഷകൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെട്ട ആളായിരിക്കണം. 

  • ഇന്ത്യക്കാരൻ
  • നോൺ റസിഡന്റ് ഇന്ത്യ (NRI)
  • ഇന്ത്യൻ വംശജനായ വ്യക്തി (PIO)

തൊഴിൽ 

അപേക്ഷകൻ താഴെ പറയുന്ന ഏതെങ്കിലും തൊഴിൽ വിഭാഗത്തിൽപ്പെടുന്ന ആളായിരിക്കണം 

  • മാസ ശമ്പളം ലഭിക്കുന്ന ജോലി
  • സ്വയം തൊഴിൽ ചെയ്യുന്നയാൾ

വാർഷിക വരുമാനം

വായ്പ അപേക്ഷകന് ചെയ്യുന്ന തൊഴിലിന്റെ തരം അനുസരിച്ച് കുറഞ്ഞത് 5 മുതൽ 6 ലക്ഷം രൂപ വരെ വാർഷിക വരുമാനമുണ്ടായിരിക്കണം

താമസസ്ഥലം 

അപേക്ഷകന് സ്ഥിര താമസത്തിന് സ്വന്തമായി ഒരു വീടോ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും താമസിച്ചിരുന്ന വാടക വീടോ ഉണ്ടായിരിക്കണം. 

ക്രെഡിറ്റ് സ്കോർ

ഒരു അംഗീകൃത ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് കുറഞ്ഞത് 750 പോയിന്റ് അല്ലെങ്കിൽ അതിലധികമോ ക്രെഡിറ്റ് സ്കോർ ഉള്ളവർക്കാണ് ഭവന വായ്പ ലഭിക്കുക. 

ഭവന വായ്പാ അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ 

  • ഐഡന്റിറ്റി പ്രൂഫ് (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്) 
  1. ഡ്രൈവിംഗ് ലൈസൻസ്
  2. പാൻ കാർഡ്
  3. വോട്ടർ ഐഡി
  4. പാസ്പോർട്ട്
  • റെസിഡൻസ് പ്രൂഫ് (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്) 
  1. ഇലക്‌ട്രിസിറ്റി ബിൽ/വാട്ടർ ബിൽ/ടെലിഫോൺ ബിൽ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി
  2. സാധുവായ പാസ്‌പോർട്ട്/ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ കോപ്പി
ആവശ്യമായ മറ്റ് രേഖകൾ
  • തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി കാർഡ്
  • കൃത്യമായി പൂരിപ്പിച്ച ഭവന വായ്പ അപേക്ഷാ ഫോം.3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ അപേക്ഷയിൽ ഒട്ടിച്ചിരിക്കണം
  • അപേക്ഷകന് മറ്റ് ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മറ്റേതെങ്കിലും വായ്പയുണ്ടെങ്കിൽ, കഴിഞ്ഞ 12 മാസത്തെ ലോൺ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്
  • കഴിഞ്ഞ ആറ് മാസമായി അപേക്ഷകന്റെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ
  • വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ
  • സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകന് ആവശ്യമായ വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ
  • കഴിഞ്ഞ 3 വർഷത്തെ ആദായ നികുതി റിട്ടേൺ രേഖകൾ
  • യോഗ്യതാ സർട്ടിഫിക്കറ്റ് (ഡോക്ടർമാർ/സിഎ മറ്റ് പ്രൊഫഷണലുകൾ എന്നിവർക്ക് ബാധകം)
  • CA ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും കഴിഞ്ഞ 3 വർഷത്തെ ലാഭനഷ്ട കണക്കുകളും
  • ബിസിനസ് ലൈസൻസ് വിശദാംശങ്ങൾ
  • ബിസിനസ്സ് വിലാസത്തിന്റെ തെളിവ്
  • TDS സർട്ടിഫിക്കറ്റ്
  • ശമ്പളക്കാരനായ അപേക്ഷകന് ആവശ്യമായ വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ
  • കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ
  • ഫോം 16ന്റെ പകർപ്പ് അല്ലെങ്കിൽ കഴിഞ്ഞ രണ്ട് വർഷത്തെ ആദായ നികുതി റിട്ടേണുകൾ

ഹോം ലോൺ റിജക്ഷൻ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങ

  1. നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോണിനെക്കുറിച്ച് ശരിയായ രീതിയിൽ ഗവേഷണം നടത്തിയിരിക്കണം.
  2. ലോൺ എടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ പൂർണമായും വായിക്കുക. 
  3. മുൻകൂർ പേയ്‌മെന്റുകൾക്ക് ബാധകമായ നിരക്കുകൾ കൃത്യമായി മനസ്സിലാക്കുക. 
  4. നിങ്ങൾ തുല്യമായ പ്രതിമാസ തവണകൾ (ഇഎംഐകൾ) കൃത്യസമയത്ത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
  5. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പാക്കുക
  6. നിങ്ങൾക്ക് അർഹതയുള്ള വായ്പാ തുകയ്ക്ക് മാത്രം അപേക്ഷിക്കുക
  7. വായ്പ അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുവെന്ന് ഉറപ്പാക്കുക
  8. നിങ്ങൾക്ക് സ്ഥിരമായ ഒരു തൊഴിൽ ഉണ്ടെങ്കിൽ മാത്രം വായ്പയ്ക്ക് അപേക്ഷിക്കുക. 

വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

  • വായ്പ സംബന്ധിച്ച എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെ രേഖകളിൽ ഒപ്പിടരുത്
  • വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്തതിന് ശേഷം മാത്രം വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. 
  • നിങ്ങളുടെ പ്രതിമാസ വായ്പാ തിരിച്ചടവിൽ മുടക്കം വരുത്തരുത്.
  • ക്ലോസുകൾ പൂർണമായും വായിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് ഭവന വായ്പ കരാറിൽ ഒപ്പിടരുത്.
  • എല്ലാ വശങ്ങളും പരിഗണിച്ച ശേഷം മാത്രം കാലാവധി മാറ്റത്തിനായി അഭ്യർത്ഥിക്കുക.
  • അപൂർണ്ണമായ വായ്പാ അപേക്ഷ സമർപ്പിക്കരുത്
  • ഒരേ സമയം നിരവധി വായ്പകൾ ഉണ്ടാകരുത്. 

ബാങ്ക് ഒരു ഹോം ലോൺ അനുവദിക്കാൻ എത്ര സമയമെടുക്കും?

സാധാരണയായി, ഹോം ലോൺ അനുവദിക്കുന്നതിന് 3 മുതൽ 4 ആഴ്ച വരെ സമയം എടുക്കും. എന്നാൽ ഇതിന് വായ്പയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി, നിങ്ങളുടെ വായ്പ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കിൽ നിന്ന് ഭവന വായ്പയ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഇതുകൊണ്ട് മാത്രം വേഗത്തിൽ വായ്പ ലഭിക്കണമെന്നില്ല. ഉദാഹരണത്തിന്, പ്രോപ്പർട്ടിയോ വരുമാനവുമായി ബന്ധപ്പെട്ട രേഖകളോ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ നിങ്ങളുടെ വായ്പ അനുമതി വൈകിയേക്കാം. 

വിവിധ തരം ഭവന വായ്പകൾ

ഹോം പർച്ചേസ് ലോൺ

ഒരു പുതിയ വീട് അല്ലെങ്കിൽ ഫ്ലാറ്റ് അല്ലെങ്കിൽ നിർമ്മാണത്തിലിരിക്കുന്ന വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വായ്പയാണിത്.

ഭവന നിർമ്മാണ വായ്പ

അപേക്ഷകന്റെ പ്ലാൻ അനുസരിച്ച് ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വായ്പ ലഭിക്കും.

ഹോം കൺവേർഷൻ ലോൺ

ഈ വായ്പ ഇതിനകം ഒരു വീട് വാങ്ങിയവർക്ക് അത് മാറ്റി മറ്റൊരു പ്രോപ്പർട്ടി വാങ്ങൻ അനുയോജ്യമായ വായ്പയാണ്.

പ്ലോട്ട് ലോൺ

ഒരു വീട് അല്ലെങ്കിൽ വില്ല നിർമ്മാണത്തിന് റെസിഡൻഷ്യൽ പ്ലോട്ട് വാങ്ങാൻ ആഗ്രഹിക്കുന്ന യോഗ്യരായ വായ്പക്കാർക്ക് ഈ വായ്പ ലഭിക്കും.

ഹോം ഇംപ്രൂവ്‌മെന്റ് ലോൺ

നിലവിലുള്ള ഒരു വസ്തുവിന്റെ അറ്റകുറ്റപ്പണി, പുനർനിർമ്മാണം എന്നിവ ആഗ്രഹിക്കുന്നവർക്കാണ് ഈ വായ്പകൾ അനുവദിച്ചിരിക്കുന്നത്.

ഹോം എക്സ്റ്റൻഷൻ ലോൺ

നിലവിലുള്ള ഒരു വസ്തുവിന്റെ ഘടന വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വായ്പയാണിത്.

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

കുറഞ്ഞ പലിശനിരക്കുകൾ അല്ലെങ്കിൽ മെച്ചപ്പെട്ട ഉപഭോക്തൃ സേവനം തുടങ്ങിയ കാരണങ്ങളാൽ, നിലവിലുള്ള ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് കുടിശ്ശികയുള്ള ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വായ്പയാണിത്.

എൻആർഐകൾക്കുള്ള ഭവനവായ്പ

ഈ ഭവനവായ്പ രാജ്യത്തെ എൻആർഐകളുടെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നു.

ഭവന വായ്പയേക്കാൾ നല്ലത് വ്യക്തിഗത വായ്പയാണോ?

നിങ്ങൾ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഭവനവായ്പയാണ് ഏറ്റവും മികച്ച ഓപ്ഷൻ. സാധാരണയായി ഒരു വീട് വാങ്ങാൻ മാത്രമുള്ള വലിയ തുക വ്യക്തിഗത വായ്പയിൽ നിന്ന് ലഭിക്കില്ല. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള പണം ഇതുവഴി ലഭിക്കപം. ഹോം ലോണുകൾക്ക് ടോപ്പ്-അപ്പ് ലോണുകൾ ലഭിക്കുമെന്ന അധിക നേട്ടം കൂടിയുണ്ട്. അതായത് നിങ്ങളുടെ വീടിന്റെ പണി പൂർണമായും പൂർത്തിയാക്കുന്നതിനാവശ്യമായ അധിക തുക ഇത്തരത്തിൽ ടോപ്പ് അപ്പ് ലോണിലൂടെ ലഭിക്കും

0 comments: