പഠനം എളുപ്പമാക്കാൻ പദ്ധതിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്
കോവിഡ് കാലം കഴിഞ്ഞുള്ള കുട്ടികളുടെ പഠനം എളുപ്പമാക്കാക്കാൻ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും. ഓൺലൈൻ ഓഫ്ലൈൻ ക്ലാസുകൾ തുടരുന്ന സാഹചചര്യത്തിൽ ഒന്നാംക്ലാസ് മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളുടെ പഠനവും വായനയുമടക്കം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നിലവിലുള്ള പദ്ധതികൾ പരിഷ്കരിച്ച്പുതുരീതികൾ അവലംബിക്കുന്നത്.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പ്പി), ഓഫീസ് ആട്ടോമേഷൻ സോഫ്റ്റ്‌വെയർ (3മാസം), ഇലക്ട്രിക്കൽ വയർമാൻ (10 മാസം), ഡേറ്റാ എൻട്രി, ബ്യൂട്ടീഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2360611, 8075289889, 9495830907.
പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നിരിട്ടോ തപാൽ മാർഗമോ എത്തിക്കണം.
സർട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 ഫോൺ നമ്പരിലോ ബന്ധപ്പെടുക.
നീറ്റ് പിജി കൗൺസിലിംഗ് ജനുവരി 12 മുതൽ
നീറ്റ് പിജി കൗൺസിലിംഗ് ജനുവരി 12 മുതൽ ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കൗൺസിലിംഗിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. സംവരണത്തിനെതിരെ സമരം ചെയ്യുന്ന റസിഡന്റ് ഡോക്ടർമാർക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. നിലവിൽ, ബിരുദ, ബിരുദാനന്തര സീറ്റുകളിലെ എല്ലാ ക്വാട്ടകൾക്കും 27 ശതമാനം സംവരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇഡബ്യുഎസ് വിദ്യാർത്ഥികൾക്കുള്ള ക്വാട്ടയുടെ മാനദണ്ഡം 2022 മാർച്ചിൽ നടക്കുന്ന അന്തിമ ഹിയറിംഗിൽ തീരുമാനിക്കും. എന്നിരുന്നാലും, കൗൺസിലിംഗ് തുടരുന്നതിന്, 10 ശതമാനം സംവരണം പരിഗണിക്കും.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ബി.എ. ആന്വല്‍ സ്‌കീം ഏപ്രില്‍ 2021 സെഷന്‍ പാര്‍ട്ട് മൂന്ന് മെയിന്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി ജനുവരി 17 വരെയും ഓഫ്‌ലൈനായി ജനുവരി 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2022 ജനുവരി 13 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 12 മുതല്‍ 20 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെലവപ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ ജനുവരി 13, 14 തീയതികളില്‍ ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 17, 18, 19, 20 തീയതികളില്‍ അതാതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സുവോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 17 മുതല്‍ 20 വരെയും എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 24, 27 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ചും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എംജി സർവകലാശാല
ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം
രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ / കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ ഈ ഫെലോഷിപ്പിന് അർഹരായിരിക്കില്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരിശീലന പരിപാടി
എസ്.എസ്.സി./ ബാങ്ക് ക്ലാർക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 0481 2731025 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കാലിക്കറ്റ് സർവകലാശാല
പ്രാക്ടിക്കല്‍ പരീക്ഷ
ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ 14, 17, 18 തീയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.സി.എ. വൈവ
ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 പരീക്ഷകളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 12-ന് നടക്കും.
എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വടകര സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13-ന് കാലത്ത് 11 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ നേരിട്ട് ഹാജരാകുക.
നാനോ സയന്‍സ് ആന്റ് ടെക്‌നോളജി, ഹിസ്റ്ററി പി.എച്ച്.ഡി. പ്രവേശനം
സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, നാനോസയന്‍സ് ആന്റ് ടെക്‌നോളജി, ഹിസ്റ്ററി പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്നും അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും രണ്ട് വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെയും കോഴ്സ് ഡയറക്ടർമാരുടെയും അസിസ്റ്റന്റ് ഡയറക്ടർമാരുടെയും നിയമനത്തിനായി യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20-01-2022 വരെ നീട്ടി. വിവിധ പഠനവകുപ്പുകളിലെ ഒഴിവുകളുടെയും സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെയും വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
പ്രൈവറ്റ് രജിസ്ട്രേഷൻ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പർ ഫൈനോടുകൂടി 20 /01 /2022 വരെ താവക്കര ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ട് ഹാജരായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715 183 , 185 ,189.
യു.ജി, പി.ജി പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി, പി.ജി, പ്രോഗ്രാമുകളിൽ 2021-22 അധ്യയന വർഷത്തിൽ ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമായി, പ്രവേശനം നേടുന്നതിന് 12.01.2022 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനത്തിനായി അതാത് കോളേജുകളെ സമീപിക്കേണ്ടതാണ്. കോളേജ് ട്രാൻസ്ഫർ അനുവദിക്കുന്നതല്ല. വിശദാംശങ്ങൾ www .admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 – 2715261, 7356948230
ടൈംടേബിൾ
01.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഒക്റ്റോബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്, എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനക്കും 20.01.2022 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 19.01.2022 വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
11.01.2022 മുതൽ അരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
0 comments: