2022, ജനുവരി 27, വ്യാഴാഴ്‌ച

(January 27) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


എസ് എസ് എല്‍ സി, പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ പിന്നീട്

സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ എഴുത്തുപരീക്ഷകള്‍ക്കു ശേഷം നടത്തുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ എഴുത്തുപരീക്ഷകള്‍ക്കു മുന്‍പ് പ്രാക്റ്റിക്കല്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തും

സംസ്ഥാനത്തെ അതീതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ശക്തമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒമ്പത് വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. ഒന്നു മുതല്‍ ഏഴ് വരെ വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തും. ബാക്കി ക്ലാസുകള്‍ ജി സ്യൂട്ട് വഴി നടക്കുമെന്നും മന്ത്രി അറിയിച്ചു.ഹാജര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ രേഖപ്പെടുത്തും. അധ്യാപകര്‍ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണം. 

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഈ മാസം തുടങ്ങും 

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഈ മാസം 29ന് തുടങ്ങും. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി സജ്ജമാക്കും. എഴുത്ത് പരീക്ഷയ്ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തും. 10,11,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷക്ക് മുമ്പ് തീര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്സിൻ നൽകുന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കില്ല; സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരിയിൽ?

സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനാണ് തീരുമാനം. സി.ബി.എസ്.ഇ ആദ്യ ടേം പരീക്ഷയുടെ ഫലം വന്നിട്ടില്ലെങ്കിലും വിദ്യാർത്ഥികൾ രണ്ടാം ടേം പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ (practical exam) ഫെബ്രുവരി അവസാനം ആരംഭിക്കും. സി.ബി.എസ്.ഇ രണ്ടാം ടേം പരീക്ഷയുടെ ഡേറ്റ് ഷീറ്റ് അടുത്ത ആഴ്ച്ച പ്രസിദ്ധീകരിച്ചേക്കും. ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ തന്നെ ആദ്യ ടേം ബോർഡ് പരീക്ഷകളുടെ ഫലവും രണ്ടാം ടേം ഡേറ്റ് ഷീറ്റും വരുമെന്ന് റിപ്പോർട്ടുണ്ട്. തിയറി പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും തീയതികൾ ഇതോടെ അറിയാൻ സാധിക്കും.

അസാപ് - ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് അവസരം

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. 216 മണിക്കൂര്‍ (6 മാസം) ദൈര്‍ഘ്യം ഉള്ള കോഴ്സ് അസാപ് കേരള ആണ് ഒരുക്കുന്നത്.50% സബ്സിഡിയോടെ വീടുകളില്‍ ഇരുന്നു ഓണ്‍ലൈന്‍ ആയി കോഴ്സ് പഠിക്കാം.ബിരുദധാരികളായ റൂറല്‍ യുവതികള്‍ക്കാണ് നിലവില്‍ ഈ കോഴ്സ് പഠിക്കാന്‍ സാധിക്കുന്നത്. പ്രായപരിധി – 26 വയസ്, കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400774566 / 9895006316/ 9495999643 ,

സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംസ്‌കൃതഭാഷ സര്‍ട്ടഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്‌ട് ക്ലാസ്സുകള്‍. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.ഫോണ്‍: 9495789470.

അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ആറു മാസവും ഡിപ്ലോമ കോഴ്‌സുകൾക്ക് ഒരു വർഷവുമാണ് കാലാവധി. പത്താം ക്ലാസ്, പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം.അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. https://srccc.in/download/prospectus എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഗവേഷണ പ്രോഗ്രാമുകള്‍

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.ഫില്‍, പി.എച്ച്.ഡി, ഇന്റഗ്രേറ്റഡ് എംഫില്‍ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ്അപേക്ഷിക്കേണ്ടത്.അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം -http://bhuonline.in/.

എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കു(എ.ഡി.ബി.)മായി ബന്ധപ്പെട്ട് വിവിധ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.നിലവിലെ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ www.adb.org ല്‍ ലഭിക്കും (വര്‍ക്ക് വിത്ത് അസ് > ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ലിങ്കില്‍)

ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ്

ബിരുദതലത്തില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ നല്‍കുന്ന ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. 'ഇന്നൊവേഷന്‍ ഇഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേഡ് റിസര്‍ച്ച്' (ഇന്‍സ്പയര്‍) എന്ന പദ്ധതിയുടെ ഭാഗമായ, 'സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍' (ഷീ) ആണ് പ്രതിവര്‍ഷം 80,000 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കാനുള്ള അവസരം സയന്‍സ് ബിരുദവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.

ആയുർവേദ, ഹോമിയോ പിജി: ഓപ്ഷൻ 28 വരെ

കേരളത്തിലെ ആയുർവേദ, ഹോമിയോ കോളജുകളിലുലുള്ള ത്രിവത്സര പിജി കോഴ്‌സ് പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ച്, 28ന് 5 വരെ ഓപ്ഷൻ സമർപ്പിക്കാം. ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിൽ (AIAPGET-2021) യോഗ്യത നേടി കേരള എൻട്രൻസ് കമ്മിഷണർ തയാറാക്കിയ റാങ്ക്‌ ലിസ്റ്റിൽ പെടണം.

 ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരള സര്‍വകലാശാല

പരീക്ഷഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 4 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇ-ഗ്രാന്റ്‌സ് ആനുകൂല്യം

വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021 അക്കാദമിക വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാക്കുന്നതിലേക്കായി ടി. വിദ്യാര്‍ത്ഥികളുടെ മിനിമം ബാലന്‍സ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ഒന്നാം പേജ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുളള മൊബൈല്‍ നമ്പര്‍ എന്നിവ അടിയന്തരമായി താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയക്കേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാഫലം

2020 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ ഓൺലൈനായി സമർപ്പിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫിഷെറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ സമർപ്പിക്കാം.

2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷ മാറ്റിവെച്ചു

01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹോൾടിക്കറ്റ്

03.02.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

02.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


0 comments: