ഓൺ ലൈൻ സൗജന്യ പരിശീലനം
യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയുടെ പേപ്പർ -1 ന് കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 75 മണിക്കൂർ നീളുന്ന ഓൺലൈൻ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 0484- 2862153, 2576756.
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷഫലം ഉടൻ
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം ജനുവരി 15ന് പ്രഖ്യാപിക്കും. പരീക്ഷഫലം ഔദ്യോഗിക വെബ്സറ്റുകളായ cbse.gov.in, cbseresults.nic.in ലൂടെയും ഡിജിലോക്കർ ആപ്പിലൂടെയും digilocker.gov.in വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഉമാങ് ആപ്പുവഴിയും എസ്.എം.എസ് മുഖേനയും പരീക്ഷഫലം ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലമറിയാം.
സ്കൂളിലെത്താതെ ജില്ലയിൽ 713 കുട്ടികൾ: ഇവർ ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കുന്നില്ല
കോവിഡ് കാലത്തിനുശേഷം ആദിവാസി -തോട്ടം മേഖലകളിലടക്കം സ്കൂളിലെത്താത്ത കുട്ടികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സ്കൂൾ തുറന്ന് അധ്യയനം തുടങ്ങിയിട്ടും 713 ഓളം കുട്ടികൾ സ്കൂളുകളിലെത്തിയിട്ടില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.നവംബർ ഒന്ന് മുതൽ സ്കൂളുകളിൽ വരാത്തവരും അതേസമയം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്തവരുടെയും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം കുട്ടികൾ പഠനത്തിൽനിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത് .
0 comments: