2022, ജനുവരി 1, ശനിയാഴ്‌ച

(January 1) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


ഓൺ ലൈൻ സൗജന്യ പരിശീലനം

യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യു.ജി.സി. നെറ്റ്/ജെ.ആർ.എഫ് മത്സര പരീക്ഷയുടെ പേപ്പർ -1 ന് കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 75 മണിക്കൂർ നീളുന്ന ഓൺലൈൻ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 0484- 2862153, 2576756.

വിക്ടേഴ്‌സ് ക്ലാസുകൾക്ക് ജനുവരി 02 ഞായർ അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ജനുവരി രണ്ട് ഞായറാഴ്ച അവധി.

ക്ലാറ്റ്‌ 2022: അപേക്ഷ ഇന്നുമുതൽ

നിയമ സർവകലാശാലകളിൽ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന്‌ ശനിമുതൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടി ജനുവരി ഒന്നി-ന് ആരംഭിക്കും. ഓൺലെനായി മാർച്ച്‌ 31 വരെ അപേക്ഷിക്കാൻ അവസരമുണ്ട്‌. പ്രവേശന പരീക്ഷ മെയ് എട്ടി-ന് പകൽ മൂന്നുമുതൽ അഞ്ചുവരെ നടക്കും. നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യമാണ്‌ പരീക്ഷ നടത്തുന്നത്‌. വിവരങ്ങൾക്ക്‌: https://consortiumofnlus.ac.in

മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം

മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.), ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) എന്നിവ സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമാണ്. രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി.ജനുവരി ഏഴുവരെ അപേക്ഷ  നല്‍കാം. വിശദവിവരങ്ങള്‍ക്ക് msjp.iiti.ac.in കാണാം.

FMGE December Result : വ്യക്തി​ഗത സ്കോർ കാർഡ് എപ്പോൾ ഡൗൺലോഡ് ചെയ്യാം?

ഫോറിൻ  മെഡിക്കൽ  ഗ്രാജ്വേറ്റ്സ് എക്സാമിനേഷന്റെ ഫലം കഴിഞ്ഞ ദിവസം നാഷണൽ  ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്)  പ്രഖ്യാപിച്ചിരുന്നു.പരീക്ഷയെഴുതിയവർക്ക് നാറ്റ്ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ  natboard.edu.in  സന്ദർശിച്ച് ഫലം  പരിശോധിക്കാം.വിദ്യാർത്ഥികൾക്ക്  എന‍്.ബി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ  nbe.edu.in  സന്ദർശിച്ച്  സ്കോർ കാർഡ്  (FMGE Score Card)  ഡൗൺലോഡ് ചെയ്യാം.

എസ്​.എസ്​.സി ക​മ്പൻഡ്​ ​ഗ്രാജുവേറ്റ്​ ലെവൽ പരീക്ഷക്ക്​ അപേക്ഷിക്കാം

സ്റ്റാഫ്​ സെലക്ഷൻ കമീഷൻ ക​മ്പൻഡ്​ ​ഗ്രാജുവേറ്റ്​ ലെവൽ പരീക്ഷക്ക്​ അപേക്ഷ ക്ഷണിച്ചു. ജനുവരി 23വരെ ഓൺലൈനായി രജിസ്​ട്രേഷൻ നടത്താം.എസ്​.എസ്​.സിയുടെ ഒദ്യോഗിക വെബ്​​സൈറ്റായ ssc.nic.in ൽ രജിസ്റ്റർ ചെയ്യാം.

സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

 ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗല്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്   ഫീസ് ഇളവ് ലഭിക്കും. .  https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495000930, 9400608493.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദാനന്തര ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്..

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കേരളസര്‍വകലാശാല 2022 ജനുവരി അഞ്ചാം തീയതി മുതല്‍ ഉള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷയ്ക്ക് കാര്യവട്ടം ഗവ: കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം എസ്.ഡി.ഇ യിലും, തൈക്കാട് ഗവ: ട്രെയിനിംഗ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച് ബി.എസ്‌സി മാത്തമാറ്റിക്‌സ്, ബി.കോം, ബി.എ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ: ആര്‍ട്ട്‌സ് കോളേജിലും, കരുനാഗപ്പളളി ഗവ: കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച് ബി.എ, ബി.കോം, വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. 

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി പരീക്ഷ ഡിസംബര്‍ 2021, 2008 സ്‌കീം (സപ്ലിമെന്ററി, പാര്‍ടൈം 2008, 2009 & 2010 അഡ്മിഷന്‍ കാരുടെ മേഴ്‌സി ചാന്‍സ്) 2013 സ്‌കീം (സപ്ലിമെന്ററി/ സേഷണല്‍ ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍) എന്നിവയുടെ പരീക്ഷ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ങഘകടര(2018 അഡ്മിഷന്‍ റെഗുലര്‍ 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടത്തിയ സി.ബി.സി.എസ് ആറാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് (2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . പുനര്‍മൂല്യനിര്‍ണ യത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി, ബി.ബി എല്‍. എല്‍.ബി ഒക്ടോബര്‍ 2021 പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത (കോവിഡ് കാരണം )വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാവുന്നതാണ്.സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര് കാന്‍ഡിഡേറ്റ് കോഡ്,പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ജനുവരി ആറിന് മുമ്പ് കോളേജ് അതാത് പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍ പരീക്ഷകള്‍

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി. എം. എസ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 27 മുതല്‍ ആരംഭിക്കുന്നതാണ് വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് .

എംജി സർവകലാശാല

അപേക്ഷാ തീയതി

ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന നാലാം വർഷ ബി.പി.റ്റി (2008 മുതലുള്ള അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടെ ജനുവരി 20 നും 1050 രൂപ സൂപ്പർ ഫൈനോടെ ജനുവരി 21നും സർവ്വകലാശാല ഓഫീസിൽ സ്വീകരിക്കും. വിദ്യാർത്ഥികൾ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ ( പരമാവധി 210 രൂപ) സി.വി. ക്യാംപ് ഫീസും പരീക്ഷാ ഫീസിന് പുറമേ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബസൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 

പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ അറബിക്, ഹിന്ദി പഠനവകുപ്പുകളില്‍ വിവിധ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബിക് പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം, ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം, ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം, ആറു മാസം) ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം, ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി (പാര്‍ട്ട് ടൈം ആറു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.  admission. uoc.ac.in

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ കൂട്ടിച്ചേര്‍ത്ത പട്ടിക

രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2020 റഗുലര്‍ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 13-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‌ കീഴിൽ എം ജി കോളേജ് ഇരിട്ടി, പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, എസ് ഇ എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ (Regular/Supplementary/Improvement) പരീക്ഷ എഴുതിയ ബി കോം വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ ) 05/ 01/ 2022 ബുധനാഴ്ചയും ബി എ/ ബി ബി എ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ) 06/01/2022 വ്യാഴാഴ്ചയും എം ജി കോളേജ് ഇരിട്ടി പഠനകേന്ദ്രത്തിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു.

പരീക്ഷാഫലം

കംബൈൻഡ് I & II സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (ജനുവരി 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 13.01.2022 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം. കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.




0 comments: