മെഡിക്കൽ പ്രവേശനം വൈകും
ഓൾ ഇന്ത്യ മെഡിക്കൽ എംബിബിഎസ്, ബിഡിഎസ് ആദ്യറൗണ്ട് താൽക്കാലിക റാങ്ക്‌ലിസ്റ്റ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയെങ്കിലും അൽപ സമയത്തിനകം നീക്കം ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ ഇന്നലെ വാദം കേട്ട റിട്ട് ഹർജിയിൽ വിധി വന്നിട്ടേ ഇനി ഫലം പ്രഖ്യാപിക്കൂ എന്ന അറിയിപ്പും വന്നിട്ടുണ്ട്.
ഐ.എച്ച്.ആര്‍.ഡിയില്‍ വനിതകള്‍ക്ക് വിവിധ സൗജന്യ കോഴ്‌സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (കെഎഎസ്‌ഇ) ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളവും സംയുക്തമായി ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകള്‍ക്കയായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2688699.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 5, 6 ക്ലാസുകളില്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി/പട്ടികവര്‍ഗ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2002-23 അധ്യയന വര്‍ഷത്തില്‍ 5, 6 ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുള്ള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുപൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 24നകം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ/ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം.
ബി.എസ്‌സി നഴ്‌സിംഗ് സര്‍വീസ് ക്വാട്ട പ്രവേശനം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന്റെ സര്‍വീസ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ യുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.വിശദ വിവരങ്ങള്‍ക്ക്: www.dme.kerala.gov.in.
സി-ആപ്റ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സി-ആപ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474720, 2467728, www.captkerala.com
വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ 9048521411.
പി ജി ഡി എം ഇ പി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി
തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. www.iiic.ac.in. ഫോണ്‍: 8078980000
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.ബി.എ 2018 സ്‌കീം (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) ഫുള്‍ടൈം ഉള്‍പ്പെടെ യു.ഐ.എം /ട്രാവല്‍ ആന്‍ഡ് ടൂറിസം/ റെഗുലര്‍ – ഈവനിംഗ്, 2014 സ്‌കീം (സപ്ലിമെന്ററി ആന്‍ഡ് മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല ബി.ടെക് അഞ്ചാം സെമസ്റ്റര്‍ (2018 സ്‌കീം )മാര്‍ച്ച് 2021 ആറ്, എട്ട് സെമസ്റ്റര്‍ ( 2013 സ്‌കീം ) ജൂലൈ 2021 യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം, രണ്ട് (2013 സ്‌കീം) നാല് (2008 & 2013 സ്‌കീം) ആറ് (2008 സ്‌കീം) ഏഴ് (2013 സ്‌കീം) പാര്‍ട്ട്‌ട്ടൈം റി സ്ട്രക്‌ച്ചേര്‍ഡ് സെപ്റ്റംബര്‍ 2020, എട്ടാം സെമസ്റ്റര്‍ (2008 & 2013 സ്‌കീം),സപ്ലിമെന്ററി ഡിസംബര്‍ 2020, ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ പ്രവര്‍ത്തിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ ടിക്കറ്റുമായി കേരള സര്‍വകലാശാല പാളയം ക്യാംപസിലെ ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്
പ്രോജക്ട് റിപ്പോര്‍ട്ട്
കേരളസര്‍വകലാശാല 2022 ജനുവരി മാസം നടത്തിയ നാലാം സെമസ്റ്റര്‍ ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ടഉഋ 2019 അഡ്മിഷന്‍ റെഗുലര്‍,2017& 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ഫെബ്രുവരി 10 ന് മുന്‍പായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നോളജീസ് നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും എം.സി.എ. ഡിസംബര്‍ 2020 നാല്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എൽ.എൽ.ബി. മൂല്യനിർണയ ക്യാമ്പ്
കാലിക്കറ്റ് സർവ്വകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി, എൽഎൽബി യൂണിറ്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പ് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളേജുകളിൽ ഫെബ്രുവരി 1 മുതൽ 05 വരെ നടക്കുന്നതാണ്. പ്രസ്തുത ദിവസങ്ങളിൽ സർവ്വകലാശാലയുടെ കീഴിലുള്ള ലോ കോളേജുകളിൽ ക്ളാസുകൾ ഉണ്ടായിരിക്കുന്നതല്ല. ലോ കോളേജുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതും അതാത് പ്രിൻസിപ്പൽമാർ ഇത് ഉറപ്പാക്കേണ്ടതുമാണ്
കണ്ണൂർ സർവകലാശാല
ഹാൾടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എ, എം കോം, എം എസ് സി & എം എസ് ഡബ്ല്യൂ ഒക്ടോബർ 2021 പരീക്ഷകളുടെ (റെഗുലർ/ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി-2018 അഡ്മിഷൻ മുതൽ) ഹാൾടിക്കറ്റ് സർവലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
0 comments: