2022, ജനുവരി 19, ബുധനാഴ്‌ച

(January 19) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


എസ്എസ്എൽസി പ്ലസ് ടു മാതൃകാ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക.ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് 30% മാർക്കിനുള്ള ചോദ്യം ഉണ്ടാവും.എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്. പൂർണ്ണമായും അധ്യയന ദിവസം കിട്ടാതെ ഫോക്കസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിൽ പരക്കെ എതിർപ്പുണ്ട്. 

സംസ്ഥാനത്തെ കോളേജുകൾ അടച്ചേക്കും: തീരുമാനം നാളെ

കോവിഡ് വ്യാപനം കടുത്തതോടെ സംസ്ഥാനത്തെ കോളേജുകൾ അടച്ചേക്കും. വിഷയത്തിൽ അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. നാളെ വൈകീട്ട് അഞ്ചിനാണ് അവലോകനയോഗം ചേരുന്നത്. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അവലോകന യോഗത്ത പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും.

സൂര്യനമസ്കാരം പരിപാടിയിൽ പ​​ങ്കെടുക്കാൻ കോളജുകൾക്ക്​ യു.ജി.സി സർക്കുലർ

നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​​ഡ​റേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​ര്യ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ യൂ​നി​വേ​ഴ്സി​​റ്റി ഗ്രാ​ന്‍റ്​​സ്​ ക​മീ​ഷ​ൻ (യു.​ജി.​സി) സ​ർ​ക്കു​ല​ർ അ​യ​ച്ചു. 75ാം സ്വാ​ത​​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ​യാ​യി 30 സം​സ്ഥാ​ന​ങ്ങങ്ങ​ളി​ലാ​യി 30,000 സ്ഥാ​പ​ന​ങ്ങ​ളി​ലെ മൂ​ന്നു​​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ 75 കോ​ടി സൂ​ര്യ​ന​മ​സ്‌​ക​രം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്​​ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​​ഡ​റേ​ഷ​ൻ.

ക്രൈസ്റ്റ് നഗർ കോളേജിൽ അന്തർസ്‌കൂ‌ൾ ഓൺലൈൻ ക്വിസ്സ് മത്സരം

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ്‌ – ഫിസിക്‌സ്‌ വകുപ്പുകൾ സംയുക്തമായി ‘കോഗ്നിസാൻസ് 2022’ എന്ന ദേശീയതല അന്തർസ്‌കൂ‌ൾ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.

ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.പോഷണശാസ്ത്രം, ശരീരഘട നാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നിവയെ ആസ്പദമാക്കിയ പഠന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. വിലാസം: ന്യൂ ലൈഫ് സ്റ്റൈല്‍ ജിം, കൊടുങ്ങല്ലൂര്‍, തൃശൂര്‍ – 9847444462.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

സി.എ.സി.ഇ.ഇ. – പരീക്ഷ മാറ്റി

കേരളസര്‍വകലാശാലയുടെ സി.എ.സി.ഇ.ഇ. ജനുവരി 20 മുതല്‍ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജനുവരി 27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ.മ്യൂസിക് (എഫ്.ഡി.പി.) – (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരി 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2011, 2012 & 2013 അഡ്മിഷന്‍), ജനുവരി 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2012 & 2013 അഡ്മിഷന്‍), എം.സി.എ. (2011 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന – തീയതി നീട്ടി

കോവിഡ് വ്യാപനനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജനുവരി 2021 ല്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. (ബി.എസ്‌സി.), ബി.എ., കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ജനുവരി 31 വരെ നീട്ടിയിരിക്കുന്നു.

എംജി സർവകലാശാല

എം.ജി. യിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

കോവിഡ്-19 മഹാമാരിയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും സെക്ഷനുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി വൈസ് ചാൻസലർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും വിവിധ അപേക്ഷകളിൻമേൽ ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കുകയുള്ളു. 

സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്‌സ്റ്റൻഷനിൽ ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസ്’ കോഴ്‌സിലേയ്ക്ക് പ്രീഡിഗ്രി / പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 120 മണിക്കൂർ ആണ് കോഴ്‌സ് ദൈർഘ്യം. കോഴ്‌സ് ഫീസ് 5200 രൂപ. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി., പ്രീഡിഗ്രി / പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31 നകം ഓൺലൈനായി ‘dllhrd2022 @gmailcom’ എന്ന ഇ-മെയിലിൽ വിലാസത്തിൽ അപേക്ഷ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ നം. 08301000560

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ – റെഗുലർ / 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 31 ന് തുടങ്ങും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ പിഴയോടെ ജനുവരി 24 വരെയും അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒന്ന്, അഞ്ച് സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു. (2007-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി മൂന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 22, 23 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട്, എം ജി കോളേജ് ഇരിട്ടി എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

അധ്യാപക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ പുനഃ ക്രമീകരിച്ച സമ്മർ സ്കൂൾ ഇൻ സോഷ്യൽ സയൻസ്, ഇന്റർ ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ, വിവിധ ഹ്രസ്വ കാല കോഴ്സുകൾ എന്നിവയ്ക്ക് സർവകലാശാല – കോളേജ് അധ്യാപകർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റിൽ രജിസ്ട്രേഷൻ പേജിൽ ടീച്ചർ രജിസ്‌ട്രേഷൻ നടത്തി ലോഗിൻ ചെയ്ത് കോഴ്സ് തെരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

ടൈംടേബിൾ

01.02.2022 ന് ആരംഭിക്കുന്ന 2009-2013 സിലബസിലുള്ള മൂന്നാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 31.01.2022 വരെ അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 25.01.2022 വരെ സമർപ്പിക്കാം.



0 comments: