സംസ്ഥാനത്ത് മെഡിക്കൽ പിജി പ്രവേശന നടപടികൾ ഉടൻ
സംസ്ഥാനത്ത് മെഡിക്കൽ പിജി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. സംവരണത്തിനായി റവന്യു അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്(പട്ടിക വിഭാഗം മാത്രം) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി, ഒഇസി, മിശ്ര വിവാഹിതരുടെ മക്കൾ), വരുമാന സർട്ടിഫിക്കറ്റ് (പട്ടിക, ഒഇസി വിഭാഗക്കാർ ഒഴികെ ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ളവർക്ക് ഫീസ്ആനുകൂല്യങ്ങൾക്ക്), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലമില്ലെങ്കിൽ), ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസറുടേത്), കമ്യൂണിറ്റി സർട്ടിഫിക്കറ്റ്(മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് വില്ലേജ് ഓഫിസറുടേത്) എന്നിവ വാങ്ങി വയ്ക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ് ചെയ്യണം.
റൂറല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ; അപേക്ഷിക്കാം
ഗുജറാത്ത് ആനന്ദിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് (ഇര്‍മ), രണ്ടുവര്‍ഷ റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്(റൂറല്‍ മാനേജ്‌മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷകര്‍ക്ക് കാറ്റ് 2021/സാറ്റ് 2022 സ്‌കോര്‍ വേണം. അപേക്ഷ ജനുവരി 15-നകം www.irma.ac.in വഴി നല്‍കാം.
ഐ.ഐ.ടി.കളില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2022-ലെ രണ്ടുവര്‍ഷ ഫുള്‍ ടൈം, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ഥിക്ക് 2021-ലെ കാറ്റ് സ്‌കോര്‍ വേണം.ഓരോ സ്ഥാപനത്തിന്റെയും അപേക്ഷാ ലിങ്ക് iitk.ac.in/ime/MBA-common-admissions-portal -ല്‍ ലഭിക്കും. അവസാന തീയതി ജനുവരി 31. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ, ബന്ധപ്പെട്ട ഐ.ഐ.ടി. വിവരം അറിയിക്കും.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2015, 2016, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
.പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 – 2016 അഡമിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 20 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 21 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. അനിമേഷൻ/ സിനിമ ആന്റ് ടെലിവിഷൻ/ ഗ്രാഫിസ് ഡിസൈൻ (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 14-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്നു. ബന്ധപ്പെട്ട് വകുപ്പുകളില്‍ നിന്നും ഫോണ്‍ വഴി നേരിട്ട് അറിയിപ്പ് ലഭിച്ചവര്‍ മാത്രം ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
മലയാളം, ഹിന്ദി പി.എച്ച്.ഡി. പ്രവേശനം
സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, മലയാളം, ഹിന്ദി പഠന വിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.
അറബിക് പി.എച്ച്.ഡി. പ്രവേശനം
സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, അറബി പഠന വിഭാഗത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റില്‍ കവിയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407394,
അറബിക് പഠനവിഭാഗം ഷോര്‍ട്ട് ടേം കോഴ്‌സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പില്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക്, പി.ജി. പാര്‍ട്ട് ടൈം ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്‍ര് മാനേജ്‌മെന്റ് ഇന്‍ അറബിക് ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013.
സൗജന്യ അഭിമുഖ പരിശീലനം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപക നിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സൗജന്യ അഭിമുഖ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ് ആപ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയില്‍/സപ്ലിമെന്ററി എന്നിവ സഹിതം ugbkkd @uoc.ac.in എന്ന ഇ-മെയിലില്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍ 0494 2405540
പരീക്ഷാ ഫലം
ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.വോക്. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെയും ബി.ടെക്.-ന് 27 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്ന്, നാല് സെമസ്റ്റര്‍ അറബിക് നവംബര്‍ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അവസാന വര്‍ഷ അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.
പരീക്ഷ
ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 17-ന് തുടങ്ങും.
കണ്ണൂർ സർവകലാശാല
സമ്പർക്ക ക്ലാസ്
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 15, 16 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു . വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 13.01.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.
ടൈംടേബിൾ
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും 02.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
03.02.2022 ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവ
പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റഗുലർ, മെയ് 2021 കോഴ്‌സ് വൈവ 18.01.2022 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക
0 comments: