2022, ജനുവരി 12, ബുധനാഴ്‌ച

ഹയർ സെക്കന്ററി ബി.പി.എൽ വിദ്യർത്ഥികൾക്കായി മെറിറ്റ് കം മീൻസ് സ്‌കോളര്‍ഷിപ്പ്

 

ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള സ്കോളർഷിപ്പ് പദ്ധതി 2007-2008 മുതൽ നടപ്പിൽ ഉള്ളതാകുന്നു. പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ്  സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുള്ളതാണ് (മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം മാത്രം)മൂന്നു വിഭാഗങ്ങളിൽ  ആയാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകിവരുന്നത്

ജനറൽ വിഭാഗം 

ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ  നിന്ന് സ്കൂൾതലത്തിൽ അതിൽ ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്  5000 രൂപ സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക്  സ്കോളർഷിപ്പ് തുക നൽകുന്നു

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയാകുന്ന അപേക്ഷകളിൽ  പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി അതത് പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു. പ്രിൻസിപ്പൽമാർ അർഹരായ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു

ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളിൽ  മികവ് തെളിയിച്ചിട്ടുള്ളവരിൽനിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും  സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പ്രസ്തുത കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക്  പ്രിൻസിപ്പൽ വഴി  വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു

സ്കൂൾതല സെലക്ഷൻ കമ്മിറ്റി

വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനു മുമ്പായി അപേക്ഷിക്കുന്നതിനുള്ള അർഹത പരിശോധിച്ച് ഉറപ്പു വരുത്തണം. റിന്യൂവൽ വരുമ്പോഴും വിദ്യാർഥികൾ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ട് എന്ന് ഈ കമ്മിറ്റി പരിശോധിക്കണം

കമ്മിറ്റി അംഗങ്ങൾ

  •  പ്രിൻസിപ്പൽ (ചെയർപേഴ്സൺ). 
  • സ്കൂൾ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് 
  • പിടിഎ പ്രസിഡന്റ് 
  • സ്റ്റാഫ് സെക്രട്ടറി 
  • ടീച്ചിംഗ് സ്റ്റാഫിന്റെ ഒരു പ്രതിനിധി 

അപേക്ഷകളിലെ വിശദാംശങ്ങൾ സ്കോളർഷിപ്പ് പോർട്ടലിൽ നൽകേണ്ടതാണ് . സ്കോളർഷിപ്പ് പോർട്ടലിലെ സ്കൂൾ ലോഗിനിൽ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലായ hsCAP ലെ Admin Login വിവരങ്ങൾ ഉപയോഗിച്ചാണ് സ്കോളർഷിപ്പ് പോർട്ടലിലും ലോഗിൻ ചെയ്യേണ്ടത്

Last date for data entry :21-01-2022

 പ്ലസ്ടു വിദ്യർത്ഥികൾക്കായി ബി.പി.എൽ. സ്‌കോളര്‍ഷിപ്പ് റിന്യൂവൽ 

 www.scholarship.dhse.kerala.gov.in എന്ന സൈറ്റിലോടെയാണ് സ്‌കോളര്‍ഷിപ്പ് റിന്യൂവൽ ചെയ്യേണ്ടത് 

കഴിഞ്ഞ വർഷം പ്ലസ് വണിനു സ്കോളർഷിപ് ലഭിച്ചവർക്ക് മാത്രമേ ഈ വർഷം റിന്യൂവൽ   അർഹതയുള്ളൂ .

പ്ലസ് വൺ വിദ്യർത്ഥികളിൽ നിന്ന് അർഹരായവരുടെ മാർക്‌ലിസ്റ് ,ബാങ്ക് പാസ്ബുക്ക് ,എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമേ പ്ലസ് ടു സ്കോളർഷിപ് ഡാറ്റ എൻട്രി നടത്താവൂ.

പ്ലസ് വൺ പരീക്ഷയിൽ ഡി പ്ലസ് യോഗ്യതയിൽ കുറയാതെ മാർക്ക് ലഭിച്ചവർക്ക്‌ മാത്രമേ  പ്ലസ് ടു സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യതയുള്ളു. 0 comments: