2022, ജനുവരി 11, ചൊവ്വാഴ്ച

(January 11) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

കോഷൻ ഡെപ്പോസിറ്റ്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ 2011-12 അധ്യയന വർഷം മുതൽ 2015-16 അധ്യയന വർഷം വരെയുള്ള കാലയളവിൽ ബി.എ/എം.എ കോഴ്‌സുകളിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളിൽ കോഷൻ കെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്ത വിദ്യാർഥികൾ ജനുവരി 31നു മുൻപായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്ത് കോളേജ് ഐഡന്റിറ്റി കാർഡുമായി കോളേജ് ഓഫീസിൽ വന്ന് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർക്കാരിലേക്ക് ഒടുക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അർഹത നിർണ്ണയ പരീക്ഷ 24ന്

കേരളത്തിനകത്ത് വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/ തുടർപഠനം എന്നിവയ്ക്ക് വേണ്ടിയുള്ള അനുമതി ലഭ്യമാകുന്നതിന് നടത്തുന്ന അർഹത നിർണ്ണയ പരീക്ഷ 24ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിൽ നടത്തും.

കോഷൻ ഡെപ്പോസിറ്റ് വിതരണം

നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മുൻവർഷങ്ങളിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക 10 മുതൽ 25 വരെ സ്‌കൂളിൽ നിന്നും വിതരണം ചെയ്യും.  അർഹരായ വിദ്യാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഐ.ഡി.കാർഡ് സഹിതം നേരിൽ വന്ന് തുക കൈപ്പറ്റണം.

എംബിഎ പ്രേവേശനം 

9 ഐഐടികളിലെ ദ്വിവത്സര ഫുൾടൈം എംബിഎ പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങൾ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ.യോഗ്യതാപരീക്ഷയിലെ മാർക്ക്, 10–ാം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, സേവനപരിചയം, ഇന്റർവ്യൂവിലെ പ്രകടനം തുടങ്ങി പലതും പരിഗണിക്കും.ഫീസ്നിരക്കുകളിലും വ്യത്യാസമുണ്ട്. .പൊതുവിജ്ഞാപനംhttps://www.iitk.ac.in/ime/mba-common-admissions-portal എന്ന സൈറ്റിലുണ്ട്..

ഖത്തറില്‍ ലോകകപ്പ് കാലത്ത് സ്‌കൂളുകള്‍ക്ക് അവധി

ഖത്തറില്‍ ലോകകപ്പ് കാലയളവില്‍ സ്‌കൂളുകള്‍ക്ക് അര്‍ധവാര്‍ഷിക അവധി പ്രാഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഈ വര്‍ഷം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെയാണ് അവധി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 

ഗവ. പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കായി 0471-2360611, 8075289889, 9495830907 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അർഹത നിർണ്ണയ പരീക്ഷ 24ന്; അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിൽ നടത്തും

കേരളത്തിനകത്ത് വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/ തുടർപഠനം എന്നിവയ്ക്ക് വേണ്ടിയുള്ള അനുമതി ലഭ്യമാകുന്നതിന് നടത്തുന്ന അർഹത നിർണ്ണയ പരീക്ഷ നടത്തുന്നു.24ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിൽ പരീക്ഷ നടത്തും

GATE 2022 : ​വിദ്യാർത്ഥികൾ ആശങ്കയിൽ; അന്തിമ തീരുമാനം ഉടനെന്ന് ഖര​ഗ്പൂ‍ർ ഐ.ഐ.ടി ഡയറക്ടർ

പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ഗേറ്റിന്റെ നടത്തിപ്പ് ചുമതലയുള്ള ഖരഗ്പൂർ ഐ.ഐ.ടിയുടെ ഡയറക്ടർ പ്രൊഫ. വീരേന്ദ്ര കുമാർ തിവാരി അറിയിച്ചു. ഗേറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തുകയാണ്. ഗേറ്റ് പരീക്ഷ നിശ്ചിയിച്ച തീയതികളിൽ തന്നെ നടക്കുമോ അതോ മാറ്റിവെക്കുമോ കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in സന്ദർശിച്ച് പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാമെന്നും തിവാരി പറഞ്ഞു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനത്തിന് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ മാത്രം, 12-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തിച്ചേരുക. മറ്റുള്ളവര്‍ ഒഴിവ് വരുന്ന മുറക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ് പ്രകാരം നിശ്ചിത തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരായാല്‍ മതി.

എം.പി.എഡ്., ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിന് അലോട്ട്‌മെന്റിനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. സര്‍വകകലാശാലാ പഠന വകുപ്പുകള്‍, സെന്ററുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് 22-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407016, 7017

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പുമായി ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ

ബി.ബി.എ., എല്‍.എല്‍.ബി.,. എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2022 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഫിസിക്‌സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ സുവോളജി, ഇലക്‌ട്രോണിക്‌സ്, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ മൈക്രോ ബയോളജി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി വിദ്യാര്‍ത്ഥികളുടെ കണ്‍സൊളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും.

0 comments: