കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്‌ഥാനത്തു സ്‌കൂളുകള്‍ അടക്കയ്‌ണോ എന്ന കാര്യത്തില്‍ നാളെ തീരുമാനമായേക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ രാവിലെ 11-ന് ഓണ്‍ലൈനായി ചേരും.ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നതു സംബന്ധിച്ച കാര്യങ്ങള്‍, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം യോഗത്തിൽ ചര്‍ച്ച ചെയ്യും.
ഉന്നത വിദ്യാഭ്യാസം 'അപ്ഗ്രാഡ് സെൻറർ' ഇനി തിരുവനനതപുരത്തും
ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുൻനിരയിൽ നിൽക്കുന്ന അപ്ഗ്രാഡ് ഓഫീസ് തിരുവനന്തപുരത്ത് സജ്ജമായി.പട്ടം മേനത്തോട്ടം ചേംബറിലാണ് സെന്ററിന് തുടക്കമിട്ടത്.ദേശീയ രാജ്യാന്തര സര്‍വകലാശാലകളുടെ അംഗീകാരമുള്ള കോഴ്സുകളാണ് അപ്ഗ്രാഡ് നല്‍കുന്നത്.ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ കോഴ്‌സുകളും വ്യക്തിഗത സഹായവും കരിയര്‍ കൗണ്‍സലിംഗും അപ്ഗ്രാഡില്‍നിന്ന് ലഭിക്കും.
പിന്നാക്ക സംവരണം ഉയർത്തുന്നതിൽ തീരുമാനം വൈകി; പ്രോസ്പെക്ടസില്ലാതെ ആയുർവേദ പി.ജി കോഴ്‌സ് പ്രവേശനം
പിന്നാക്ക സംവരണം (എസ്.ഇ.ബി.സി) ഉയർത്തുന്നതിൽ തീരുമാനമാകാത്തതിനെ തുടർന്ന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാതെ ആയുർവേദ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപകൾ ആരംഭിച്ചു.ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പാണ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്.
47 മാഗസിനുകളുമായി അൻസാർ സ്കൂൾ
പെരുമ്പിലാവ്: കോവിഡ് പ്രതിസന്ധിക്കിടയിലും മാഗസിനുകളുടെ പെരുമഴ സൃഷ്ടിക്കുകയാണ് അൻസാർ ഇംഗ്ലീഷ് സ്കൂൾ. പഠന പ്രവർത്തനങ്ങൾ പോലും പൊതുവെ അവതാളത്തിലായ സാഹചര്യത്തിലാണ് സർഗാവിഷ്കാരങ്ങളുടെ വസന്തമൊരുക്കി അൻസാർ മാതൃകയാവുന്നത്. രണ്ടര മാസത്തെ സ്കൂൾ പ്രവർത്തനമാണ് വീണുകിട്ടിയതെങ്കിലും മികച്ച ആസൂത്രണം കൊണ്ടാണ് ഇങ്ങനെയൊയൊരു നേട്ടം കൈവരിക്കാനായതെന്ന് പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ വ്യക്തമാക്കി.
എല്‍.ബി.എസ് സെന്ററില്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തുപരം കേന്ദ്രത്തിലും സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) – ഡി.സി.എ (എസ്) കോഴ്‌സ് ഫെബ്രുവരി മാസം അവസാനവാരം ആരംഭിക്കുന്നു.കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ https://lbscentre.kerala.gov.in ല്‍ ലഭിക്കും.
അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്മുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു.https://srccc.in/download/prospectus ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്.ഡി, എം.എസ്‌സി
സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍/ജൂനിയര്‍ റിസര്‍ച്ച് ഫെലോ (എസ്.ആര്‍.എഫ്./ജെ.ആര്‍.എഫ്.) സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ പ്രോജക്ടുകളില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനും പിഎച്ച്.ഡി./എം.എസ്‌സി. കോഴ്‌സുകള്‍ ചെയ്യാനും അവസരം ലഭിക്കുന്നു. അപേക്ഷകര്‍ക്ക് യോഗ്യതാ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസും സാധുവായ ഗേറ്റ് സ്‌കോറും വേണം. കെമിസ്ട്രി പിഎച്ച്.ഡി.ക്ക്, യു.ജി.സി. നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം, അപേക്ഷാമാതൃക സഹിതം cpri.res.in/career ല്‍ ലഭിക്കും.
അണ്ണാ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷ വീട്ടിലിരുന്ന് എഴുതാം
വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി സെമസ്റ്റര്‍ പരീക്ഷയെഴുതാമെന്ന് അണ്ണാ സര്‍വകലാശാല അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ ഓൺലൈനായി നടത്തുന്നത്. കംപ്യൂട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച് പങ്കെടുക്കാം. പരീക്ഷകഴിഞ്ഞ് ഉത്തരക്കടലാസ് ഓണ്‍ലൈനായും നേരിട്ടും അതത് കോളേജുകള്‍ക്ക് അയച്ചുനല്‍കണം.
കോഴിക്കോട് എന്‍.ഐ.ടി. യില്‍ കംപ്യൂട്ടര്‍സയന്‍സ് വിത്ത് സൈബര്‍ സെക്യൂരിറ്റി പഠിക്കാം
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.)യില്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്ന പ്രോഗ്രാമാണുള്ളത്.ഈ സ്ഥാപനത്തിലെ പ്രവേശനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയില്‍ പേപ്പര്‍ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) റാങ്ക് അടിസ്ഥാനമാക്കി ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) നടത്തുന്ന അലോട്ട്‌മെന്റ് വഴിയാണ്.
കേരള സര്‍വകലാശാല 2022-2024 വര്‍ഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്‌സല്‍-ഉല്‍ -ഉലാമ, ബി.ബി.എ/ ബി.കോം അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എീ വാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 27-1-2022 മുതല്‍ അപേക്ഷിക്കാവുതാണ്. അപേക്ഷകള്‍ 25-2-2022 വരെ പിഴകൂടാതെ സ്വീകരിക്കുതാണ്. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളില്‍ കേരള സര്‍വകലാശാല തപാല്‍ വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 1 വരെ ഓഫ്ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒും രണ്ടും വര്‍ഷ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല എം.ഫില്‍ ഫിസിക്കല്‍ എജുക്കേഷന്‍ പരീക്ഷ മാര്‍ച്ച് 2021 (2019-2020 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഓം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം) സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല 2021 ഒക്ടോബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം)സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സർവകലാശാല
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 24-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി. ക്യാമ്പിന്റെ ഭാഗമായി ലോ-കോളേജുകളില്‍ റദ്ദാക്കിയിരുന്ന റഗുലര്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കും.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ 29-ന് തുടങ്ങും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.
റഗുലര്‍ കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബികോം (റഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് -2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 07/02/2022 വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
അവസാന തീയതി നീട്ടി
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 335/- പിഴയോടുകൂടി സ്വീകരിക്കുന്ന അവസാന തീയതി 31.01.2022 വരെ നീട്ടിയിരിക്കുന്നു .
ഇൻ്റേണൽ ഇവാല്യുവേഷൻ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) യുജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇൻ്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന എട്ട് ഉപന്യാസ ചോദ്യങ്ങളിൽ നാലെണ്ണത്തിനാണ് ഉത്തരം നൽകേണ്ടത്. ഓരോ ഉത്തരത്തിനും 10 മാർക്ക് വീതമാണ്. ഭാഷാ ചോദ്യങ്ങൾക്കൊഴികെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരം നൽകാം. ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.
0 comments: