തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എം.എഫ്.എ. (പെയിന്റിങ്), എം.എഫ്.എ. (സ്‌കള്‍പ്ചര്‍) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും കോളേജ് ഓഫീസില്‍നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാല്‍ മുഖേനയും ലഭിക്കും.അപേക്ഷാഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ 140 രൂപ/90 രൂപയുടെ ഡി.ഡി. പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള, തിരുവനന്തപുരം എന്ന പേരില്‍ എടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.
സ്കൂളുകൾ അടയ്ക്കുന്നത് ഈമാസം 21ന്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ ഈ മാസം 21 ന് അടയ്ക്കും. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളാണ് ഓൺലൈനാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച കാലത്തേക്കാണ് ഈ ക്ലാസുകൾ ഓൺലൈൻ മാത്രമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഒൻപതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് കോവിഡ് അവലോകന യോഗം തീരുമാനിച്ചത്.
ഓഫ് ലെെൻ ക്ലാസുകൾ നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിലെന്ന് വി ശിവൻകുട്ടി
വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്നും ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിൽ ആണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു
കേരള സര്‍വ്വകലാശാല ജനുവരി 17 മുതല്‍ 24 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്\കരിയര്‍ റിലേറ്റഡ് സിബിസിഎസ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
സി.ബി.എസ്.ഇ രണ്ടാം ടേം ബോർഡ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ ഇവിടെ കാണാം
സി.ബി.എസ്.ഇ നടത്തുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകൾ ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാണ്. സബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും രണ്ടാം ടേം പരീക്ഷ. മാതൃകാ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് cbseacademic.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
GATE 2022 : ഗേറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്നു മുതൽ ഖരഗ്പൂർ ഐ.ഐ.ടി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് gate.iitkgp.ac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
0 comments: