2022, ജനുവരി 4, ചൊവ്വാഴ്ച

സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് 20% മുതല്‍ 40% വരെ സബ്‌സിഡിയുമായി അനെര്‍ട്ട്

 

പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസുകള്‍ക്കായുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ (എംഎന്‍ ആര്‍ ഇ) നോഡല്‍ ഏജന്‍സിയായി ഉര്‍ജ്ജവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ &റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി ) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ‘സൗരതേജസ്സ് ‘ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.

പദ്ധതി പ്രകാരം 2 കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം . അനെര്‍ട്ടിന്റെ www.buymysun.com എന്ന വെബ്‌സൈറ്റില്‍ ‘സൗരതേജസ്സ് ‘ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത് .

2 കിലോ വാട്ട് മുതല്‍ 3 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40% സബ്‌സിഡിയും , 3 കിലോ വാട്ടിനു മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20% സബ്‌സിഡിയും ലഭിക്കുന്നതാണ് . പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടോള്‍ഫ്രീ നമ്പര്‍ – 1800 425 1803, ഫോണ്‍: 04862 233 252


0 comments: