2022, ജനുവരി 4, ചൊവ്വാഴ്ച

പ്രതിദിന കേസുകള്‍ 20,000 കടന്നാല്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് മുംബൈ മേയറുടെ മുന്നറിയിപ്പ്

 


പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ .പൊതു ബസുകളിലും ലോക്കല്‍ ട്രെയിനുകളിലും യാത്ര ചെയ്യുമ്പോൾ  ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു.ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) ആസ്ഥാനത്തുള്ള ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കാനും കോവിഡ്-19-മായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പിന്തുടരണം. നഗരത്തില്‍ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണവും പോസിറ്റീവ് നിരക്കും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്  . ഇതിനെ നേരിടാന്‍ ബി.എം.സി എല്ലാ പ്രതിരോധ നടപടികളും എടുത്തിട്ടുണ്ടെന്നും ഏത് പ്രതിസന്ധിയും നേരിടാന്‍ തയ്യാറാണെന്നും അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കകാനി വ്യക്തമാക്കി.0 comments: