2022, ജനുവരി 17, തിങ്കളാഴ്‌ച

ആധാര്‍ കാര്‍ഡ് കാണാതായാല്‍ എന്ത് ചെയ്യും ?

 


എല്ലാ സര്‍ക്കാര്‍ പദ്ധതികള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് രാജ്യത്തെ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.വ്യക്തിയുടെ പേര്, ജനന തീയതി, ലിംഗഭേദം, വിലാസം, ഫോട്ടോ എന്നിവയടക്കമുള്ള വിവരങ്ങളാണ് ആധാര്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ളത്.

ആധാര്‍ കാര്‍ഡ് കാണാതായാല്‍ എന്ത് ചെയ്യുമെന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തില്‍ തന്നെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. യുഐഡിഎഐ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ആധാര്‍ നിയമം അനുസരിച്ച്, എല്ലാ ആവശ്യങ്ങള്‍ക്കും ആധാറിന്റെ ഫിസിക്കല്‍ കോപ്പി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇ-ആധാര്‍. uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ നിങ്ങള്‍ക്ക് ഇ-ആധാര്‍ ഡിജിറ്റല്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?

  • യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
  • ഹോംപേജിലെ മൈ ആധാര്‍ വിഭാഗത്തിലെ ‘ആധാര്‍ ഡൗണ്‍ലോഡ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ‘ആധാര്‍ നമ്പര്‍’, ‘എന്റോള്‍മെന്റ് ഐഡി’, വെര്‍ച്വല്‍ ഐഡി എന്നിവയില്‍ നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക
  • നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷനില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ നല്‍കുക.
  • നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒടിപി അയയ്ക്കുന്നതിന് മുമ്പ് കാപ്ചിന കോഡ് നല്‍കണം.
  • രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപി നല്‍കുക.
  • നിങ്ങളുടെ പാസ്വേഡ് സെക്യുരിറ്റിയുള്ള ഇ-ആധാര്‍ നിങ്ങളുടെ ഡിവൈസിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും.

0 comments: