2022, ജനുവരി 16, ഞായറാഴ്‌ച

കേരളത്തിലെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം 1 ലക്ഷം രൂപ ലഭിക്കും, മംഗല്യ സമുന്നതി പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കുക

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മംഗല്യ സമുന്നതി പദ്ധതി (2021-22) പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കുന്നത് മുന്നോക്ക സമുദായക്കാരിലെ പാവപ്പെട്ടവർക്കാണ്. 2021 ഫെബ്രുവരി 10 നും 2021 ഡിസംബർ 31 നും ഇടയിൽ വിവാഹിതരായവർക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ ഫോം ലഭിക്കാൻ ലിങ്ക് -https://www.kswcfc.org/files/pdf2021/mangalya2021-22_guideline_applicationform.pdf

ആർക്കൊക്കെ ലഭിക്കും ?

  • മഞ്ഞ / പിങ്ക് റേഷൻ കാർഡ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. 
  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  •  സംവരണേതര വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം. 
  • 22 വയസ്സിനു മുകളിലായിരിക്കണം വിവാഹിതയുടെ പ്രായം.
  •  വിവാഹിതയായ കുട്ടിയുടെ അച്ഛൻ / അമ്മയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒരു ലക്ഷം രൂപയാണ് സഹായ ധനമായി അനുവദിക്കുന്നത്. ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ള 200 പേർക്കാണ് സഹായം ലഭിക്കുക. മാതാപിതാക്കൾ നഷ്ടപ്പെട്ടവർ / ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മുൻഗണനയുണ്ട്.

മംഗല്യ സമുന്നതി സ്കീമിന് ആവശ്യമായ ഡോക്യുമെന്റുകളുടെ ലിസ്റ്റ് ചുവടെ നിങ്ങൾക്ക് പരിശോധിക്കാം.

  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ   കോപ്പി 
  • വിവാഹ ക്ഷണക്കത്ത്
  • ജാതി സർട്ടിഫിക്കറ്റ്
  • എസ്എസ്എൽസി സർട്ടിഫിക്കറ്റ്(ജാതി തെളിയിക്കുന്നതിന് )
  •  റേഷൻ കാർഡിന്റെ കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റ്
  • ഐഡി പ്രൂഫ്
  • അപേക്ഷകന്റെയും പെൺകുട്ടിയുടെയും ആധാർ കാർഡ് കോപ്പി 
  • അപേക്ഷകന്റെ ബാങ്ക് ബുക്ക് കോപ്പി 
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
  • മാതാപിതാക്കൾ മരിച്ചു പോയെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ 

അവസാന തീയതി 

ജനുവരി 19 

അപേക്ഷാ ഫോറവും വിശദവിവരങ്ങളും https://www.kswcfc.org/ എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും. 

അപേക്ഷ അയക്കേണ്ട വിലാസം

മാനേജിങ് ഡയറക്ടർ,

 കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ

L2, കുലീന,

 TC 23/2772, 

ജവഹർ നഗർ, 

കവടിയാർ. പി.ഒ,

 തിരുവനന്തപുരം - 695 003.




0 comments: