നമ്മൾ പല കാര്യങ്ങളും നമ്മളുടെ ആധാർ കാർഡുകൾ ,വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാറുണ്ട് .എന്നാൽ ഇത്തരത്തിൽ നമ്മൾ ഐഡി കാർഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകൾ വാങ്ങിക്കുമ്പോഴാണ് . ഇപ്പോൾ നിങ്ങളുടെ ഐ ഡിയിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോൺ നമ്പർ നൽകി നിങ്ങൾക്ക് പരിശോധിക്കുവാൻ സാധിക്കുന്നതാണ് .
കൂടുതൽ സിം ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും ചെയ്തിരിക്കണം
ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് .അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു . ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .
0 comments: