2022, ജനുവരി 30, ഞായറാഴ്‌ച

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി ,11 മത്തെ ഗഡു എപ്പോൾ ലഭിക്കും ,എങ്ങനെ പരിശോധിക്കാം-Pradhana Mantri Kissan Samman Nidhi 11th Installment Releasing Date


ഇന്ത്യയിലെ കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഏറ്റവും പ്രചാരമേറിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ഫെബ്രുവരിയിൽ മോദി സർക്കാർ ആരംഭിച്ച ഈ പദ്ധതിയിലൂടെ ചെറുകിട കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. മൂന്ന് തവണകളായി 2000 രൂപ വീതം 6000 രൂപയാണ് ഇതിലൂടെ കർഷകർക്ക് പ്രതിവർഷം നൽകി വരുന്നത്.ജനുവരി മാസത്തിന്റെ തുടക്കത്തിലാണ് പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ പത്താം ഗഡു വിതരണം ചെയ്തത്. ഇപ്പോഴിതാ പദ്ധതിയുടെ 11-ാമത്തെ ഗഡു എന്നാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്നതെന്നത് സംബന്ധിച്ച തീയതിയും പുറത്തുവിട്ടു.

ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നതാണ് പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ഏറ്റവും വലിയ പ്രത്യേകത. ജനുവരി ആദ്യ വാരത്തോടെ പദ്ധതിയുടെ ഭാഗമായ എല്ലാ ഉപഭോക്താക്കൾക്കും 10-ാം ഗഡു ലഭിച്ചു. അടുത്ത ഗഡു ഏപ്രിൽ ആദ്യവാരം കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അക്കൗണ്ടിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.

അക്കൗണ്ട് വിശദാംശങ്ങൾ എങ്ങനെ പരിശോധിക്കാം?

പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.-https://pmkisan.gov.in/

  • ഹോംപേജിന്റെ വലതുവശത്ത് ഫാർമേഴ്സ് കോർണർ എന്ന് കാണാം.  • ഇതിൽ Beneficiary Status എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇത് പുതിയൊരു പേജിലേക്ക് തുറക്കും. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ഇതുവഴി നിങ്ങളുടെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം.
  • ശേഷം Get Data എന്നതിൽ ക്ലിക്ക് ചെയ്യുക.

ശേഷം എല്ലാ ഇടപാട് വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ അക്കൗണ്ടിൽ എപ്പോഴാണ് ഇൻസ്‌റ്റാൾമെന്റ് വന്നതെന്നും, ഏത് ബാങ്ക് അക്കൗണ്ടിലാണ് അത് ക്രെഡിറ്റ് ചെയ്തതെന്നും ഇതിന് പുറമെ 9, 8 ഗഡുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.

എഫ്‌ടിഒ ജനറേറ്റ് ചെയ്തതായും പേയ്‌മെന്റ് സ്ഥിരീകരണം പൂർത്തിയായിട്ടില്ലെന്നും നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ, അതിനർഥം നിങ്ങളുടെ തുക ഇപ്പോൾ പ്രോസസ്സ് ചെയ്യുന്നു എന്നാണ്.

അതേ സമയം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകർക്ക് ലഭിക്കുന്ന തുകയിൽ ഈ വരുന്ന സാമ്പത്തിക വർഷം വർധനവ് ഉണ്ടാകുമെന്ന് പറയുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ, ഇപ്പോൾ വർഷം തോറും ലഭിക്കുന്ന 6000ത്തിന് പകരം 8000 രൂപ വരെ ലഭിക്കുന്നതായിരിക്കും. നാല് ഗഡുക്കളായിരിക്കും ഉണ്ടാകുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

0 comments: