2022, ജനുവരി 30, ഞായറാഴ്‌ച

എം.ബി.ബി.എസ്., ബി.ഡി.എസ്. അലോട്ട്‌മെന്റ്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് 27,580 രൂപ

 

എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടച്ച് ഫെബ്രുവരി മൂന്നുമുതല്‍ ഏഴിന് വൈകീട്ട് നാലുവരെ കോളേജില്‍ പ്രവേശനം നേടണം.എം.ബി.ബി.എസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 27,580 രൂപയാണ് ഫീസ്. ബി.ഡി.എസിന് സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളില്‍ 25,380 രൂപയും.

എം.ബി.ബി.എസിന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മൂന്നുലക്ഷം രൂപയും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അഞ്ചുലക്ഷം രൂപയും പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അടയ്ക്കണം.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഈ ഘട്ടത്തില്‍ ആവശ്യമായ കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തണം. പുതുതായി കോളേജുകള്‍ ഉള്‍പ്പെടുത്താത്ത പക്ഷം തുടര്‍ന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പുതുതായി ഓപ്ഷന്‍ അനുവദിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിച്ച് നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ ലഭിച്ച അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പങ്കെടുപ്പിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ചാല്‍ പ്രവേശനംനേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളേജിലേക്കും കോഴ്‌സിലേക്കും മാത്രം ഓപ്ഷന്‍ നല്‍കണം. റാങ്ക് ലിസ്റ്റില്‍ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാം. ഈ വിദ്യാര്‍ഥികള്‍ 28ന് വൈകീട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഫീസ് ഉള്‍പ്പെടെയുള്ള  കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in.


0 comments: