2022, ജനുവരി 29, ശനിയാഴ്‌ച

ഇ ശ്രം കാര്‍ഡ് എന്തിന്.? ആര്‍ക്കൊക്കെ?

ഇ ശ്രം കാര്‍ഡ്  ആര്‍ക്കൊക്കെ എന്നറിയാത്തവരാണ് നമ്മളില്‍ പലരും.അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ട പരിരക്ഷയൊരുക്കാനുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇ ശ്രം കാര്‍ഡ്.പി എഫ്, ഇ എസ് ഐ അനൂകൂല്യങ്ങളില്ലാത്തവര്‍ക്കും, ആദായ നികുതി പരിധിയില്‍ ഇല്ലാത്തതുമായ എല്ലാ തൊഴിലാളികള്‍ക്കും ഇതില്‍ റജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇതില്‍ അപേക്ഷിക്കാം.16 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ ഇ ശ്രം പദ്ധതിയില്‍ ചേരാം. 5 ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഇതിലൂടെ ലഭിക്കും.

ഇ ശ്രം കാര്‍ഡ് എന്തിന്.?

  • സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ നേരിട്ട് അംഗങ്ങളിലേക്കെത്തിക്കാന്‍ പറ്റും .
  • ∙ഇ ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു സേവനങ്ങള്‍ ലഭിക്കുന്നതിന് വീണ്ടും വേറെ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
  • ∙പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന വഴിയുള്ള അപകട ഇന്‍ഷുറന്‍സ് ലഭിക്കും.
  • ∙പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും ഉണ്ടാകുമ്ബോഴും ഇതില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സഹായങ്ങള്‍ ലഭിക്കും.
  • ∙അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനും ഇതിലൊടെ സാധിക്കും.
  • ∙60 വയസ്സിനു ശേഷം, 3000 രൂപ മാസം പെന്‍ഷന്‍ ലഭിക്കും.

ഇ ശ്രം കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

  1. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍ എന്നിവ ഉണ്ടെങ്കില്‍ ഇ ശ്രം കാര്‍ഡിന് അപേക്ഷിക്കാം.
  2. https://eshram.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  3. ഇ ശ്രം റജിസ്റ്റര്‍ ലിങ്ക് തുറക്കുക.
  4. റജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബര്‍ നല്‍കണം.
  5. ക്യാപ്ച്ച നല്‍കി, ഒ ടി പി ലഭിക്കുവാനുള്ള ലിങ്ക് തുറക്കുക
  6. ബാങ്ക് വിവരങ്ങള്‍ ശരിയായി നല്‍കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഗാര്‍ഹിക തൊഴിലുറപ്പു തൊഴിലാളികള്‍, തോട്ടം മേഖലയിലെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, നിര്‍മാണ തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ഭക്ഷണ വിതരണ തൊഴിലാളികള്‍, ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട് ഡെലിവറി തൊഴിലാളികള്‍, ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍, സോമാറ്റോ-സ്വിഗ്ഗി തുടങ്ങിയ കമ്ബനികളിലെ ഡെലിവറി ജീവനക്കാര്‍, മീന്‍പിടുത്തക്കാര്‍, മണ്‍പാത്ര തൊഴിലാളികള്‍, ആയമാര്‍, നേഴ്സ്, വാര്‍ഡ് ബോയ് തുടങ്ങിയവര്‍, ചായ കച്ചവടക്കാര്‍, ബാര്‍ബര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ആശാരി, തയ്യല്‍ കടക്കാര്‍, പ്ലംബര്‍, വെല്‍ഡര്‍, ചിത്ര പണികള്‍ ചെയ്യുന്നവര്‍, ദിവസ വേതനത്തിന് ജോലിചെയ്യുന്നവര്‍ തുടങ്ങി അസംഘടിത മേഖലയിലെ എല്ലാ തരം തൊഴിലാളികള്‍ക്കും ഇ ശ്രം കാര്‍ഡ് എടുത്തു അനൂകൂല്യങ്ങള്‍ കൈപ്പറ്റാം.

നമുക്കറിയാവുന്ന തൊഴിലാളികളെ ഇ ശ്രം കാര്‍ഡിനെ കുറിച്ച്‌ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ നമ്മളെ ആശ്രയിച്ചു നില്‍ക്കുന്ന ജോലിക്കാരുടെയും , ചുറ്റുമുള്ളവരുടെയും സാമ്ബത്തിക സുരക്ഷക്കായി ഇ ശ്രം കാര്‍ഡ് എടുക്കുവാന്‍ പറയുക.


0 comments: