ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങൾ സാമ്പത്തിക സ്ഥിരതയെയും ബാധിക്കും. ഈ സമയത്ത് ഇത്തരം പ്രത്യാഘാതങ്ങൾ സന്തുലിതമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇൻഷുറൻസ്. "നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്തമാണ്," എന്ന് വ്യക്തമാക്കിയിട്ടുള്ള എൽഐസിയുടെ സരൾ പെൻഷൻ പ്ലാൻ പോളിസി, ഒറ്റത്തവണ പ്രീമയത്തിലൂടെ ഇൻഷുറൻസ് ഉടമയ്ക്ക് പ്രതിമാസം 12,000 രൂപ പെൻഷൻ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്.
സരൾ പെൻഷൻ യോജനയ്ക്ക് കീഴിൽ, എൽഐസി 2 ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.
1- പർച്ചേസ് വിലയുടെ 100% റിട്ടേണോടു കൂടിയ ലൈഫ് ആന്വിറ്റി
ഈ ഓപ്ഷൻ ഒരു വ്യക്തിക്കോ അല്ലെങ്കിൽ ഒരു ഉടമക്കോ മാത്രമേ ലഭ്യമാകൂ. പോളിസി ഉടമ ജീവിച്ചിരിക്കുന്നതു വരെ പ്രതിമാസം 12,000 രൂപ പെൻഷനായി ലഭിക്കുകയും ചെയ്യും. അതേസമയം, പോളിസി ഉടമ മരിച്ചതിന് ശേഷം പ്രീമിയം നോമിനിക്ക് തിരികെ നൽകും.
2- ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവർ ആന്വിറ്റി - ജീവിച്ചിരിക്കുന്ന അവസാന പങ്കാളിയുടെ മരണശേഷം വാങ്ങൽ വിലയുടെ 100% റിട്ടേൺ
ഈ ഓപ്ഷൻ ദമ്പതികൾക്ക് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്ന അവസാന പങ്കാളിയുടെ മരണശേഷം നോമിനിക്ക് പ്രീമിയം തുക ലഭിക്കും.
ഓഫ്‌ലൈനിലും ഓൺലൈനിലും ലഭ്യമായ ഈ പ്ലാനിന്റെ മറ്റ് ചില പ്രത്യേകതകൾ ഇതാ 👇
💧ഒരു വ്യക്തി പോളിസി വാങ്ങിയ ഉടൻ തന്നെ പെൻഷൻ ആരംഭിക്കും. ഏറ്റവും കുറഞ്ഞ വാർഷിക തുക പ്രതിവർഷം 12,000 രൂപയാണ്. പരമാവധി പരിധിയില്ല.
💧പോളിസി ഉടമയ്ക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പെൻഷൻ തിരഞ്ഞെടുക്കാം.
💧40 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഈ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
💧പോളിസി ഉടമയ്ക്ക് പദ്ധതി ആരംഭിച്ച് 6 മാസത്തിന് ശേഷം വായ്പയെടുക്കാം.
.
0 comments: