2022, ജനുവരി 29, ശനിയാഴ്‌ച

ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർക്ക് സന്തോഷ വാർത്ത ,ഇനി റോഡ് ടെസ്റ്റ് വേണ്ട ,RTO ഓഫീസിൽ പോകേണ്ട ആവിശ്യവും ഇല്ല ,പുതിയ സംവിധാനം വരുന്നു


 


ഡ്രൈവിംഗ് ലൈസൻസുകൾ ഇന്ന് അത്യാവിശ്യമായ ഒന്നാണ് ,നമുക്ക് വാഹനങ്ങൾ ഓടിക്കണമെങ്കിൽ ഇത് കൂടിയേതീരൂ .അതുപോലെ തന്നെ പല അവസരത്തിലും ലൈസൻസ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാൻ സാധിക്കുന്നതുമാണ് .എന്നാൽ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് എത്തിയിരിക്കുന്നത് 

ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുള്ളവർക്ക് RTO യുടെ ഓഫിസിൽ പോകണമെന്നില്ല .കേന്ദ്ര സർക്കാർ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ വളരെ ലളിതമായ രീതിയിൽ ആക്കിയിരിക്കുന്നു എന്ന് തന്നെ പറയാം 

അതായത് ഇനി മുതൽ ലൈസൻസ് എടുക്കുവാൻ ഉദ്ദേശിക്കുന്നവർ RTO ഓഫിസിൽ പോയി ഒരുതരത്തിലുള്ള റോഡ് ടെസ്റ്റും നടത്തണമെന്നില്ല .അതിനു പകരമായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്നും ഡ്രൈവിംഗ് പരിശീലനം നേടേണ്ടതാണ് .അതുപോലെ തന്നെ അവിടെ നിന്നും ടെസ്റ്റ് വിയയിക്കുകയും വേണം . അത്തരത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ അപേക്ഷകർക്ക് അവിടെ നിന്നും ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും .ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുക .അതുപോലെ തന്നെ ഇത്തരത്തിൽ ഉള്ള അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകൾക്കും  നിബന്ധനകൾ പുറപ്പെടുവിച്ചട്ടുണ്ട് . ഇരുചക്ര, ത്രീ വീലർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജൻസി ഉറപ്പാക്കണം. അതുപോലെ തന്നെ ഹെവി വെഹിക്കിളുകൾ ,ചരക്ക് ട്രക്കുകൾ എന്നിവയ്ക്കും പരിശീലനം നൽകുന്ന സ്‌കൂളുകൾക്ക് 2 ഏക്കർ സ്ഥലം ആവിശ്യമാണ് .അതുപോലെ തന്നെ മറ്റൊരു പ്രധാന നിബന്ധന പരീശിലകന് കുറഞ്ഞത് 12 ക്‌ളാസ് പാസ്സായിരിക്കണം എന്നതാണ് .അത്തരത്തിൽ പല നിബന്ധനകളും ഡ്രൈവിംഗ് നൽകുന്ന സ്‌കൂളുകൾക്കും ഉണ്ട് .



0 comments: