2022, ജനുവരി 17, തിങ്കളാഴ്‌ച

കോവിഡിന്റെ പേരിൽ സ്കൂളുകൾ അടച്ചിടുന്നത് ന്യായീകരിക്കാൻ കഴിയിലെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥൻ



കോവിഡിന്റെ പേരിൽ സ്കൂളുകൾ അടച്ചിടുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ലോകബാങ്കിന്റെ ഗ്ലോബൽ എജ്യുക്കേഷൻ ഡയറക്ടർ ജെയിം സാവേദ്ര പറഞ്ഞു. കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും, പുതിയ തരംഗങ്ങൾ ഉണ്ടാവുകയാണെങ്കിലും അവസാന ശ്രമമായി മാത്രമേ സ്കൂളുകൾ അടച്ചിടാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ COVID-19 ന്റെ ആഘാതത്തെ കുറിച്ച് പഠിക്കുന്ന ടീമിനെ നയിക്കുന്നത് ജെയിം സാവേദ്രയാണ്. ഈ പഠനങ്ങൾ അനുസരിച്ച് സ്കൂളുകൾ തുറക്കുന്നത് മൂലം കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നുണ്ടെന്നോ, സ്കൂളുകൾ സുരക്ഷിതമായ ഒരു സ്ഥലമല്ലെന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് പൂർണമായും വാക്സിനേഷൻ നൽകുന്നതുവരെ കാത്തിരിക്കണം എന്നത്തിലും അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ലോകബാങ്കിന്റെ വിവിധ പഠനങ്ങൾ അനുസരിച്ച്, സ്‌കൂളുകൾ തുറന്നാൽ കുട്ടികളുടെ ആരോഗ്യ അപകടം കുറവാണെന്നും അടച്ചുപൂട്ടുന്നതിനുള്ള ചെലവ് വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്

2020 ൽ കോവിഡ് രോഗബാധ ആരംഭിച്ചപ്പോൾ, ഇത് എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ അത്കൊണ്ട്  തന്നെ ആദ്യത്തെ തീരുമാനം സ്കൂളുകൾ അടച്ചിടാമെന്നായിരുന്നു. എന്നാൽ ഇപ്പോൾ 2 വർഷങ്ങൾ കഴിഞ്ഞു. 2020, 2021 വർഷങ്ങൾ കഴിഞ്ഞു. ഈ കാലത്തെ അനുഭവങ്ങളുടെയും, വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്കൂളുകൾ തുറക്കാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .

0 comments: