2022, ഫെബ്രുവരി 9, ബുധനാഴ്‌ച

രാമന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം


ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ഗവേഷകര്‍ക്ക് നല്‍കുന്ന രാമന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്റെ ഭാഗമാകാന്‍ അവസരം . ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സ് (ഐ.ഒ.ഇ.) പോസ്റ്റ് - ഡോക് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.

 വിഷയങ്ങള്‍ 

ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസ്, മെക്കാനിക്കല്‍ സയന്‍സസ്, ഇലക്ട്രിക്കല്‍ ഇല ക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് എന്നീ മേഖലകളിലും ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച്, മറ്റ് ഇന്റര്‍ ഡിസിപ്ലിനറി കേന്ദ്രങ്ങള്‍ എന്നീ മേഖലകളിലുമാണ് ഫെലോഷിപ്പുകള്‍. അപേക്ഷകര്‍ക്ക് പിഎച്ച്.ഡി. ബിരുദം വേണം. പിഎച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചവര്‍ക്കും അപേക്ഷിക്കാം.

ഫെലോഷിപ്പ് 

  • സി.വി. രാമന്‍ പോസ്റ്റ് - ഡോക് പ്രതിമാസ ഫെലോഷിപ്പ് -ഒരു ലക്ഷം രൂപ
  • കണ്ടിജന്‍സി ഗ്രാന്റായി എട്ട് ലക്ഷം രൂപ.
  • ഐ.ഒ.ഇ. പോസ്റ്റ് ഡോക് സ്ഥാനം ലഭിക്കുന്ന പിഎച്ച്.ഡി.ക്കാര്‍ക്ക് ഫെലോഷിപ്പ് 47,000 രൂപ
  • പിഎച്ച്.ഡി.യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് 49,000 രൂപ
  •  പിഎച്ച്.ഡി.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് 54,000 രൂപ
  •  പ്രതിവര്‍ഷ റിസര്‍ച്ച് ഗ്രാന്റ് മൂന്നുലക്ഷം രൂപ.
  • ഒരുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. 

അപേക്ഷ അപേക്ഷ എപ്പോള്‍ വേണമെങ്കിലും നല്‍കാം. അടുത്ത ത്രൈമാസ സൈക്കിളില്‍ പരിഗണിക്കാനുള്ള അപേക്ഷ മാര്‍ച്ച് 31-നകം നല്‍കണം. വിവരങ്ങള്‍ക്ക്: iisc.ac.in/post-docs/.


0 comments: