2022, ഫെബ്രുവരി 9, ബുധനാഴ്‌ച

പ്രതിമാസ ഫെലോഷിപ്പോടെ റോഹ്തക് ഐ.ഐ.എമ്മില്‍ ഗവേഷണം

 റോഹ്തക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫുള്‍ടൈം പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജിക്മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്എന്നീ സവിശേഷമേഖലകളില്‍ ഗവേഷണ അവസരമുണ്ട്. നാലുവര്‍ഷത്തെ പ്രോഗ്രാമാണ്. ട്യൂഷന്‍ ഫീസില്ല. പ്രതിമാസ ഫെലോഷിപ്പ്, കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവ ലഭിക്കും.

യോഗ്യത

 ഏതെങ്കിലും വിഷയത്തിലെ പി.ജി., ബാച്ചിലര്‍ ബിരുദവും സി.എ/ഐ.സി.ഡബ്ല്യ.എസി.എസ്.,/ ബാച്ചിലര്‍ ബിരുദവും എല്‍എല്‍.ബി./ എം.ബി.ബി.എസ്./ നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ചിലര്‍ ബിരുദവും ഒരുവര്‍ഷ പ്രവൃത്തിപരിചയവും/ഏതെങ്കിലും വിഷയത്തില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ https://admission.iimrohtak.ac.in/dpm/ വഴി നല്‍കണം. അപേക്ഷാഫീസ് 2000 രൂപ. അപേക്ഷയുടെ പ്രിന്റ്, അനുബന്ധരേഖകളും ഫെബ്രുവരി 14-നകം വെബ്‌സൈറ്റില്‍ നല്‍കിയ വിലാസത്തില്‍ സ്പീഡ് പോസ്റ്റില്‍ ലഭിക്കണം

0 comments: