2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷിക്കാം

 കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 18നും 29നും ഇടയില്‍ പ്രായവും എസ്. എസ്. എല്‍.സി യോഗ്യതയുമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റും കൂടാതെ സ്വകാര്യ കമ്പനികളില്‍ ജോലി ലഭിക്കുന്നതിന് അവസരവും ഒരുക്കും.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9846321764

0 comments: