സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ നോർഡ്പാസ് (NordPass) എല്ലാ വർഷവും 'ഏറ്റവും സാധാരണമായ 200 പാസ്‌വേഡുകളുടെ' ഒരു ലിസ്റ്റ് തയ്യാറാക്കാറുണ്ട്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിമിഷ നേരം കൊണ്ട് ഹാക്ക് ചെയ്യാൻ പറ്റുന്ന പാസ്‌വേഡുകളാണ് ഈ പട്ടികയിൽ ഇടം പിടിക്കുക. ഉപഭോക്താക്കളുടെ ഇമെയിൽ, സമൂഹമാധ്യമ പേജുകൾ, ബാങ്ക് ലോഗിൻ തുടങ്ങിയ പ്രധാന സേവനങ്ങൾക്ക് താഴെ പറയുന്ന പാസ്സ്‌വേർഡുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ, ഉടനെ അവ മാറ്റുക.
ദുർബലമായ പാസ്സ്‌വേർഡുകൾ
Abhishek
Aditya
Ashish
Anjali
Archana
Anuradha
Deepak
Dinesh
Ganesh
Gaurav
Gayathri
Hanuman
Hariom
Harsha
Krishna
Khushi
Karthik
Lakshmi
Lovely
Manish
Manisha
Mahesh
Naveen
Nikhil
Priyanka
Prakash
Poonam
Prashant
Prasad
Pankaj
Pradeep
Praveen
Rashmi
Rahul
Rajkumar
Rakesh
Ramesh
Rajesh
Sairam
Sachin
Sanjay
Sandeep
Sweety
Suresh
Santosh
Simran
Sandhya
Sunny
Tinkle
Vishal
എന്താണ് ശക്തമായ പാസ്‌വേഡ്?
പലരും അവരുടെ പേരോ ജനനത്തീയതിയോ ഫോൺ നമ്പറോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആണ് പാസ്സ്‌വേർഡ് ആയി ഉപയോഗിക്കുന്നത്. സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്തരം പാസ്‌വേഡുകൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ, ചിലപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ഹാക്ക് ചെയ്യപ്പെടാം.ശക്തവും സുരക്ഷിതവുമായ പാസ്‌വേഡിൽ അക്ഷരങ്ങളും, അക്കങ്ങൾ, #@- പോലുള്ള സ്പെഷ്യൽ ക്യാരക്ടറുകളും അതിലേറെയും ഉൾപ്പെടുന്നുവെന്ന് സൈബർ സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരമൊരു തന്ത്രപ്രധാനമായ പാസ്‌വേഡ് ഓർത്തിരിക്കുക ബുദ്ധിമുട്ടായിരിക്കും, എന്നാൽ ഇത് നിങ്ങളുടെ അക്കൗണ്ട്, പണം, വ്യക്തിഗത ഡാറ്റ എന്നിവ സുരക്ഷിതമാവാൻ ഇത്തരമൊരു പാസ്സ്‌വേർഡ് നിങ്ങൾ ക്രമീകരിക്കണം.
ശക്തമായ പാസ്‌വേഡ് എങ്ങനെ സജ്ജീകരിക്കാം?
- അക്ഷരങ്ങൾ, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ചേർത്ത് പാസ്സ്‌വേർഡ് ക്രമീകരിക്കുക
- പേര്, ഫോൺ നമ്പർ, ജനനത്തീയതി എന്നിവയും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.
- ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുക.
- ഒരേ പാസ്‌വേഡ് ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്.
- ഒരിക്കലും രണ്ട് അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കരുത്.
- പാസ്‌വേഡുകൾക്കൊപ്പം, ശക്തമായ സുരക്ഷയ്ക്കായി ഒരു ഫേസ് റെക്കഗനിഷൻ ലോക്ക് സജ്ജീകരിക്കാൻ ശ്രമിക്കുക.
0 comments: