2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച

(FEBRUARY 7) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


ഐസിഎസിഇ , ഐഎസ്ഇ ആദ്യ ടേം ഫലം പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐസിഎസിഇ (ICSE) , ഐഎസ്ഇ (ISE)  ആദ്യ ടേം ഫലം പ്രസിദ്ധീകരിച്ചു.  വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരീക്ഷാഫലം നോക്കാവുന്നതാണ്. റിസൾട്ട് cisce.org എന്ന വെബ്സെെറ്റിലാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഈ അധ്യയന വർഷം മുതൽ ഐസിഎസിഇ , ഐഎസ്ഇ ബോർഡ് പരീക്ഷകൾ രണ്ടായി വിഭജിക്കാൻ CISCE തീരുമാനിച്ചിട്ടുണ്ട്. ബോർഡിന്റെ ഒന്നാം ടേം പരീക്ഷകൾ 2021 ഡിസംബറിലാണ് അവസാനിച്ചത്. 

കേരള മെഡിക്കൽ–അനുബന്ധ കോഴ്സുകൾ: ഓപ്ഷൻ 9 വരെ

നീറ്റ് ദേശീയ റാങ്കിങ് ആധാരമാക്കി, ‌കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ, ആയുർവേദ റാങ്ക്‌ലിസ്റ്റുകൾ വെവ്വേറെ പ്രസിദ്ധപ്പെടുത്തി. www.cee.kerala.gov.in എന്ന സൈറ്റിലെ KEAM - 2021 – RANK LISTലിങ്ക്) അവ നോക്കി മെഡിക്കൽ–അനുബന്ധ ബാച്‌ലർ കോഴ്സുകളിലെ പ്രവേശനം നടത്തും. അതിനുള്ള ഓപ്ഷനുകൾ 9ന് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. 11ന് അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും. 14 മുതൽ 17ന് 4 മണി വരെ കോളജിൽ ചേരാം.

സ്വകാര്യ മെഡിക്കല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ ഫീസ്; നിര്‍ദേശം അട്ടിമറിക്കാന്‍ ശ്രമം

സ്വകാര്യ മെഡിക്കല്‍ കോഴ്സുകളില്‍ പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നിര്‍ബന്ധമാക്കാനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. ഭാവിപരിപാടികള്‍ ആലോചിക്കാന്‍ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഒരുവിഭാഗം തിങ്കളാഴ്ച ചെന്നൈയില്‍ യോഗം ചേരുന്നതായാണ് അറിവ്. സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്കാണ് ആലോചന. നീറ്റ് പരീക്ഷയുടെ കാര്യത്തിലെന്നപോലെ ഇതും വ്യവഹാരക്കുരുക്കിലാകുമോയെന്ന  ആശങ്കയുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതികൾക്ക് ഡിജിറ്റൽ മാർക്കറ്റിം​ഗ് കോഴ്‌സിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ബിരുദധാരികളായ യുവതികൾക്ക് (പ്രായപരിധി 21-35 വയസ്സ് ) ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിംഗ് എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്.എം.എസി ൽ ഉൾപ്പെടുന്നവരും ആയിരിക്കണം. അപേക്ഷകൾ ആധാർകാർഡ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിന്റെ സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി പാസ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21 ന് മുമ്പായി ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9605875209, 7306662170, 9645259674 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ആസ്ട്രേലിയയിൽ ഗവേഷണത്തിനായി 92 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി 

ആ​സ്ട്രേ​ലി​യ​യി​ലെ ലാ​ട്രോ​ബ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി തൊ​ണ്ണൂ​റ്റി ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ഷി​പ് നേ​ടി ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി.ന​ടു​വേ​ദ​ന​ക്കു വേ​ണ്ടി ഫി​സി​യോ​തെ​റ​പ്പി ചി​ക​ത്സ നേ​ടു​ന്ന രോ​ഗി​ക​ളു​ടെ ത​ല​ച്ചോ​റി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ ഫ​ങ്​​ഷ​ന​ൽ എം.​ആ​ർ ഐ ​സ്കാ​നി​ങ്ങി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഗ​വേ​ഷ​ണം ന​ട​ത്തു​ന പ​ഠ​ന​ത്തി​നാ​യാ​ണ് സ്കോ​ള​ർ​ഷി​പ്.

നാലാം ഘട്ട അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ നാലാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ 25 വരെ  അപേക്ഷിക്കാം. 

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത്  പ്ലസ് ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 

സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 8, 9 തീയതികളിൽ സമർപ്പിക്കുകയും ചെയ്യണം. 

വനിതാ ശാസ്ത്രജ്ഞർക്ക് ‘ബാക്ക് ടു ലാബ്’ ഫെലോഷിപ്

ശാസ്ത്രഗവേഷണരംഗത്തെ വനിതകളുടെ കുറവ്, യുവതികൾക്ക് ഗാർഹിക ഉത്തരവാദിത്തം മൂലം ഗവേഷണത്തിൽനിന്നു വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ, അവരെ ഗവേഷണകരിയറിലേക്കു മടങ്ങിയെത്താൻ സഹായിക്കുന്ന പല പദ്ധതികളുമുണ്ട്. ഇവയിൽപ്പെട്ട ‘ബാക്ക് ടു ലാബ്’ പോസ്റ്റ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാം എന്ന കേരളസർക്കാർ പദ്ധതിയിലേക്ക് 15 വരെ അപേക്ഷിക്കാം.  www.submit.kscste.kerala.gov.in. കേരളത്തിലെ ഗവേഷണകേന്ദ്രത്തിലോ, കേരളത്തിനു പുറത്തെങ്കിൽ ശ്രേഷ്ഠസ്ഥാപനങ്ങളിലോ ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ഗവേഷണം നടത്താം.2 വർഷത്തേക്കാണ് ഫെലോഷിപ്. മാസം 45,000 രൂപ ഫെലോഷിപ്പും 10% വീട്ടുവാടകയും 75,000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും.

കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിലെ ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 27നും മധ്യേ. നിയമാനുസൃതമുള്ള വയസിളവും ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള പൂർണ വിജ്ഞാപനം www. ssckkr.kar.nic.in, https:// ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. 

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവല്പമെന്റ് കോർപ്പറേഷന്റ് അംഗീകാരമുള്ള ഒരു വര്‍ഷത്തെ കോഴ്സിന് പ്ലസ് ടൂ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.വിശദവിവരങ്ങൾ www. srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോൺ: 9846033001, 828114464.

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കില്‍ മൂന്നു മാസം ദൈർഘ്യമുളള ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. 35 വയസ്സിൽ താഴെ പ്രായവും പത്താം ക്ലാസ് യോഗ്യതയും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ- 7356783158, 8089944205

എം.ആര്‍.എസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല,കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനതിന് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശന യോഗ്യതയുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. തൃത്താല എം.ആര്‍.എസില്‍ പെണ്‍കുട്ടികള്‍ക്കും (മലയാള മീഡിയം), കുഴല്‍മന്ദം എം.ആര്‍.എസില്‍ ആണ്‍കുട്ടികള്‍ക്കുമാണ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം. തൃത്താല എം.ആര്‍.എസിലേക്കുള്ള അപേക്ഷകര്‍ www. stmrs.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 10. മറ്റ് ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല

പരീക്ഷാ ഫലം

2020 ആഗസ്റ്റ്, ഓക്ടോബർ മാസങ്ങളിൽ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്‌നോളജി നടത്തിയ പി എച്ച്.ഡി. കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ .

കാലിക്കറ്റ് സർവകലാശാല

ക്ലാസ്സുകള്‍ പുനരാരംഭിക്കും

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 7-ന് തുടങ്ങി, മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 9-ന് പുനരാരംഭിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2012 പ്രവേശനം ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ 1, 2, 4, 6, 7, 8 സെമസ്റ്ററുകളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രബന്ധപരിശോധനയും വൈവയും

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയുടെ പ്രബന്ധ പരിശോധനയും വൈവയും 11-ന് ഓണ്‍ലൈനായി നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറദു പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

 കണ്ണൂർ സർവകലാശാല

ഇന്റേണൽ ഇവാല്യുവേഷൻ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന ഉപന്യാസ ചോദ്യങ്ങൾക്ക് സ്വന്തം കൈപ്പടയിൽ ഉത്തരങ്ങൾ നൽകണം . ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.

ഹാൾടിക്കറ്റ്

10.02.2022 ന് ആരംഭിക്കുന്ന ഗവ. കോളേജ് ഉദുമയിലെ ഒന്നാം സെമസ്റ്റർ എം. എ. SOCIAL SCIENCE WITH SPECIALIZATION IN HISTORY (റെഗുലർ-2020 അഡ്മിഷൻ- ന്യൂ ജനറേഷൻ കോഴ്‌സ്) ഒക്ടോബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.



0 comments: