2022, ഫെബ്രുവരി 13, ഞായറാഴ്‌ച

എല്ലാം ഒരുപോലെയാകും: ഫേസ്ബുക്കിലെ ഫീച്ചര്‍ വാട്സാപ്പിലും

 വരും ദിവസങ്ങളില്‍ വാട്സാപ്പില്‍ ചില പ്രധാനപ്പെട്ട അപ്ഡേഷനുകള്‍ വന്നക്കാമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ ഫീച്ചറുകള്‍ക്ക് സമാനമായ ഫീച്ചറുകളാണ് വാട്സാപ്പിലും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ഓപ്ഷനാണ് വാട്സാപ്പിലും അവതരിപ്പിക്കുന്നത്.

നിലവില്‍, വാട്സാപ് ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ്, about them എന്നീ ഓപ്ഷനുകള്‍ മാത്രമെ നല്‍കിയിട്ടുള്ളൂ. എന്നാല്‍ WABetaInfo യുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ബിസിനസ് അക്കൗണ്ടുകളില്‍ മാത്രമാകും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുക.  വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫീച്ചര്‍ അവതരിപ്പിക്കുമ്ബോള്‍ WhatsApp ബിസിനസ് ആപ്പില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിസിനസ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ഒരു അധിക ക്യാമറ ക്രമീകരണ ഓപ്ഷന്‍ ലഭിക്കും. കവര്‍ ഫോട്ടോ സജ്ജീകരിക്കാന്‍ ഈ ക്യാമറ ബട്ടണ്‍ ഉപയോഗിക്കാം. ബിസിനസ് അക്കൗണ്ടുള്ള എല്ലാവര്‍ക്കും കവര്‍ഫോട്ടോ ദൃശ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ ഉടന്‍ ലോഞ്ച് ചെയ്യും.

എന്താണ് വാട്സാപ് ബിസിനസ് അക്കൗണ്ട്?

വാട്സാപ് ഫോര്‍ ബിസിനസ് എന്ന ആശയം നടപ്പില്‍ വരുത്താന്‍ കൊണ്ടുവന്ന ഫീച്ചറാണിത്. ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്സാപ്പ് ബിസിനസ് ആപ്പ്. ചെറുകിട കമ്ബനികള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് വാട്സാപ്പ് ബിസിനസ് ആപ്പ് സഹായിക്കുന്നു.



0 comments: